---
title: "അട്ടയെ തുരത്താൻ; വേളത്തിന് സംസ്ഥാന കൃഷിവകുപ്പ് ഒമ്പതുലക്ഷംരൂപ അനുവദിച്ചു "
english_title: "The state agriculture department has sanctioned Rs 9 lakh for Velam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/9151/the-state-agriculture-department-has-sanctioned-rs-9-lakh-for-velam"
published_at: "2021-11-06T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185fcb4a625f_cash.jpg"
keywords: []
---

# അട്ടയെ തുരത്താൻ; വേളത്തിന് സംസ്ഥാന കൃഷിവകുപ്പ് ഒമ്പതുലക്ഷംരൂപ അനുവദിച്ചു 

> **Lead Summary:** **കുറ്റ്യാടി: **ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന വേളം പഞ്ചായത്തിന് ആശ്വാസ വാർത്ത .അട്ടശല്യം രൂക്ഷമായ വേളം പഞ്ചായത്തിലെ പാവുള്ളാട്ട് താഴ, പെരുവയൽ, ചെറിയാണ്ടിതാഴ പാടശേഖരങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷിവകുപ്പ് ഒമ്പതുലക്ഷംരൂപ അനുവദിച്ചു.

## Article Content

**കുറ്റ്യാടി: **ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന വേളം പഞ്ചായത്തിന് ആശ്വാസ വാർത്ത .അട്ടശല്യം രൂക്ഷമായ വേളം പഞ്ചായത്തിലെ പാവുള്ളാട്ട് താഴ, പെരുവയൽ, ചെറിയാണ്ടിതാഴ പാടശേഖരങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷിവകുപ്പ് ഒമ്പതുലക്ഷംരൂപ അനുവദിച്ചു.

മൂന്നു പാടശേഖരത്തിലെ 140 ഹെക്ടർ സ്ഥലത്താണ് തുരിശും കുമ്മായവും ഉപയോഗിച്ച് അട്ടയെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കുക. മന്ത്രിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഉദ്യാഗസ്ഥരും കാർഷികശാസ്ത്രജ്ഞരും അടങ്ങിയ സംഘം പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തരിശും, കുമ്മായമുൾപ്പെടെയുള്ള പ്രതിരോധവസ്തുക്കൾ വിതരണംചെയ്തത്‌.

ഇതിന്റെ വിതരണോദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. നിർവഹിച്ചു. കാർഷികമേഖലയിലെ പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്്‌ നയീമ കുളമുള്ളതിൽ അധ്യക്ഷയായി. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് കെ.സി. ബാബു, വികസന സ്ഥിരംസമിതി അധ്യക്ഷ സറീനാബി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുമ മലയിൽ, ബീന കോട്ടേമ്മൽ, പി. സൂപ്പി, ഇ.കെ. നാണു, കെ.പി. പവിത്രൻ, ടി.കെ. അബ്ദുൾകരീം, മഠത്തിൽ ശ്രീധരൻ, ഡി.ഡി. പുഷ്പ, എ.ഡി.എ. രമ്യാ രാജൻ, കൃഷി ഓഫീസർ സി. രജിൽ, വി. ശരത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/9151/the-state-agriculture-department-has-sanctioned-rs-9-lakh-for-velam)