---
title: "ഇന്ധന കൊള്ളക്കാർ? കേന്ദ്രസർക്കാർ അമിത നികുതി ചുമത്തുന്നത് അവസാനിപ്പിക്കണം ഡിവൈഎഫ്ഐ "
english_title: "DYFI should stop the central government from imposing excessive taxes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/9152/dyfi-should-stop-the-central-government-from-imposing-excessive-taxes"
published_at: "2021-11-06T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185ffa9965fc_dyfi.jpg"
keywords: []
---

# ഇന്ധന കൊള്ളക്കാർ? കേന്ദ്രസർക്കാർ അമിത നികുതി ചുമത്തുന്നത് അവസാനിപ്പിക്കണം ഡിവൈഎഫ്ഐ 

> **Lead Summary:** **കുറ്റ്യാടി :** ഇന്ധന വില കൊള്ളക്കാർ ആരെന്ന് ചോദ്യമുയരുമ്പോൾ തെരുവിൽ പ്രക്ഷോപവുമായി യുവജനങ്ങൾ. ഇന്ധനവില നിയന്ത്രണ അധികാരം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക, കേന്ദ്രസർക്കാർ അമിത നികുതി ചുമത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുറ്യാടി ഹെഡ് പോസ്റ്റോഫീസ് മാർച്ച്‌ നടത്തി.

## Article Content

**കുറ്റ്യാടി :** ഇന്ധന വില കൊള്ളക്കാർ ആരെന്ന് ചോദ്യമുയരുമ്പോൾ തെരുവിൽ പ്രക്ഷോപവുമായി യുവജനങ്ങൾ. ഇന്ധനവില നിയന്ത്രണ അധികാരം കേന്ദ്ര സർക്കാർ തിരിച്ചെടുക്കുക, കേന്ദ്രസർക്കാർ അമിത നികുതി ചുമത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുറ്യാടി ഹെഡ് പോസ്റ്റോഫീസ് മാർച്ച്‌ നടത്തി.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എം കെ നികേഷ് ഉദ്ഘാടനം ചെയ്തു. പി പി സനീഷ് അധ്യക്ഷനായി. പി പി സനീഷ്, ആദർശ്, അശ്വത്ത്, ജയേഷ് എന്നിവർ സംസാരിച്ചു. നാദാപുരം ഡിവൈഎഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റോഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രാഹുൽ രാജ് അധ്യക്ഷനായി. എ കെ ബിജിത്ത്, ടി ശ്രീമേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി അഭീഷ് സ്വാഗതവും സി അഷിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/9152/dyfi-should-stop-the-central-government-from-imposing-excessive-taxes)