---
title: "കുണ്ടും കുഴിയും; കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു"
english_title: "Bumps and pits; Accidents continue on the Kuttyadi Nadapuram state highway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/91604/bumps-and-pits-accidents-continue-on-the-kuttyadi-nadapuram-state-highway"
published_at: "2023-01-21T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbac8177b46_road.jpg"
keywords: []
---

# കുണ്ടും കുഴിയും; കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. സംസ്ഥാനപാതയിൽ കുറ്റ്യാടി ടൗൺ മുതൽ മൊകേരി വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് പരിക്കേറ്റവരുടെ എണ്ണം അഞ്ചോളമാണ്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. സംസ്ഥാനപാതയിൽ കുറ്റ്യാടി ടൗൺ മുതൽ മൊകേരി വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് പരിക്കേറ്റവരുടെ എണ്ണം അഞ്ചോളമാണ്.

ഇതിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർക്ക് സാരമായി പരിക്കേറ്റിരുന്നു. കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് സമീപം റോഡിന്റെ മധ്യത്തിൽ വലിയ കുഴിയുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല.

താലൂക്ക് ആശുപത്രി പരിസരം, കടേയ്ക്കച്ചാൽ ബെല്ലാ ഫർണിച്ചർ ഷോപ്പിന് മുൻവശം, കുളങ്ങര താഴെ, നീലേച്ചു കുന്ന്,നരിക്കൂട്ടംചാൽ, കലാ നഗർ തുടങ്ങിയ ഭാഗങ്ങളിൽ ചെറുതും വലുതുമായ കുഴികൾ ഏറെയാണ്.

പൊതുമരാമത്ത് അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് സിദ്ധാർത്ഥ് നരിക്കുട്ടുംചാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/91604/bumps-and-pits-accidents-continue-on-the-kuttyadi-nadapuram-state-highway)