---
title: "തേങ്ങലിൽ നാട്; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി"
english_title: "in rye of country The grave was buried in the presence of a large crowd"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/92186/in-rye-of-country-the-grave-was-buried-in-the-presence-of-a-large-crowd"
published_at: "2023-01-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfc0119ad22_death_pic.jpg"
keywords: []
---

# തേങ്ങലിൽ നാട്; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

> **Lead Summary:** **നരിപ്പറ്റ: **ഡൽഹിയിൽ ട്രെയിനിൽ നിന്ന് വീണ മരിച്ച മണ്ടോംകണ്ടി സ്വദേശി ഇസ്മാലിന്റെ മൃതദേഹം ഖബറടക്കി. ഞായറാഴ്ച വൈകിട്ടാണ് ഇസ്മായിലിന്റെ മരണ വിവരം ഡൽഹി പോലീസ് ബന്ധുക്കളെ അറിയിച്ചത്. ഇന്ന് കാലത്ത് 11: 30 ഓടെ വീട്ടിലെത്തിച്ചു.

## Article Content

**നരിപ്പറ്റ: **ഡൽഹിയിൽ ട്രെയിനിൽ നിന്ന് വീണ മരിച്ച മണ്ടോംകണ്ടി സ്വദേശി ഇസ്മാലിന്റെ മൃതദേഹം ഖബറടക്കി. ഞായറാഴ്ച വൈകിട്ടാണ് ഇസ്മായിലിന്റെ മരണ വിവരം ഡൽഹി പോലീസ് ബന്ധുക്കളെ അറിയിച്ചത്. ഇന്ന് കാലത്ത് 11: 30 ഓടെ വീട്ടിലെത്തിച്ചു.

തുടർന്ന് ബന്ധുക്കളെ കാണിച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 12 മണിയോടെ മണ്ടോംകണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിവരമറിഞ്ഞു ഇന്ന് കാലത്ത് മുതൽ മാക്കാവുമ്മൽ വീട്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. എല്ലാവർക്കും ഇസ്മാലിനെ കുറിച്ച് നല്ലത് മാത്രമാണ് പറയാനുണ്ടായിരുന്നത്.

ശാന്തനും സൗമ്യമായിരുന്ന ഇസ്മായിൽ എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്ന ഇസ്മായിൽ കഴിഞ്ഞ ഒരു വർഷമായി നാട്ടിലായിരുന്നു.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരു ജോലി തരപ്പെടുത്തുന്നതിനായുള്ള ഇൻറർവ്യൂവിന് ശേഷം അജ്മീർ യാത്രയ്ക്കിടയിലാണ് അപകടം നടന്നത്. ട്രെയിനിൽ നിന്ന് തെറിച്ചു വീണാണ് അപകടം സംഭവിച്ചത് എന്നാണ് ലഭ്യമായ വിവരം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/92186/in-rye-of-country-the-grave-was-buried-in-the-presence-of-a-large-crowd)