---
title: "സ്വീകരണം നൽകി: ധീരതക്കുളള അവാർഡ് നേടിയ നിഹാദിന് സ്വീകരണം നൽകി."
english_title: "Reception given: Nihad who won the gallantry award was given a reception."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93147/reception-given-nihad-who-won-the-gallantry-award-was-given-a-reception"
published_at: "2023-01-29T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d611dd8083c_nihad_pic.jpg"
keywords: []
---

# സ്വീകരണം നൽകി: ധീരതക്കുളള അവാർഡ് നേടിയ നിഹാദിന് സ്വീകരണം നൽകി.

> **Lead Summary:** **കുറ്റ്യാടി :** ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് വാങ്ങി ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മാണിക്കോത്ത് നിഹാദിന് അധ്യാപകരും രക്ഷിതാക്കളും വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. രാത്രി രണ്ട് മണിക്ക് മംഗള എക്സ്പ്രസിൽ വടകരയിലെത്തിയ നിഹാദിനെ ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഹാരമണിയിച്ചു.

## Article Content

**കുറ്റ്യാടി :** ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് വാങ്ങി ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മാണിക്കോത്ത് നിഹാദിന് അധ്യാപകരും രക്ഷിതാക്കളും വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. രാത്രി രണ്ട് മണിക്ക് മംഗള എക്സ്പ്രസിൽ വടകരയിലെത്തിയ നിഹാദിനെ ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഹാരമണിയിച്ചു.

പി ടി എ പ്രസിഡന്റ് അനസ് വി.പി മധുരം നൽകി. പി ടി എ വൈസ് പ്രസിഡന്റ് സാലിം വി.സി, എസ് എം.സി ചെയർമാൻ റഫീഖ് വി.കെ, നാസർ, ഫിർദൗസ്, ജമാൽ പി, ശമീം കണ്ണോത്ത്, വിപിൻഭായ്, യൂനുസ് ഇ , ഖാലിദ് വി എം തുടങ്ങിയവർ സംബന്ധിച്ചു.തിങ്കളാഴ്ച രാവിലെ നിഹാദിന്റെ തളിക്കരയിലെ വീട്ടിൽ നിന്നും ഘോഷയാത്രയായി കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആനയിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93147/reception-given-nihad-who-won-the-gallantry-award-was-given-a-reception)