---
title: "വിജയ വഴിയിൽ; ഹാദി ആരിഫിനെ കോൺഗ്രസ് അഭിനന്ദിച്ചു"
english_title: " way to victory; Congress congratulated Hadi Arif"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93239/way-to-victory-congress-congratulated-hadi-arif"
published_at: "2023-01-29T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d689f2d9c1e_arif_pic.jpg"
keywords: []
---

# വിജയ വഴിയിൽ; ഹാദി ആരിഫിനെ കോൺഗ്രസ് അഭിനന്ദിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയുടെ അഭിമാനമായി എൻ കെ ഹാദി ആരിഫ്. എംബിബിഎസിന് കൊല്ലം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി ഈ മിടുക്കൻ. നങ്ങിലക്കണ്ടി ആരിഫിന്റെയും ഷാഹിനയുടെയും മകനാണ്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയുടെ അഭിമാനമായി എൻ കെ ഹാദി ആരിഫ്. എംബിബിഎസിന് കൊല്ലം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി ഈ മിടുക്കൻ. നങ്ങിലക്കണ്ടി ആരിഫിന്റെയും ഷാഹിനയുടെയും മകനാണ്.

ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഹാഷിം നമ്പാടൻ, വാർഡ് കൺവീനർ എൻ കെ അനീഷ്, മൂസ്സാ നമ്പാട്ടിൽ, കെ എസ് അബ്ദുല്ല, എൻ. കെ ബാബു, വി എം വിജയൻ പങ്കെടുത്തു.

സമീപകാലത്തായി നിരവധി വിദ്യാർത്ഥികൾ ആണ് എംബിബിഎസ് പഠനത്തിനുവേണ്ടി കുറ്റ്യാടി ഗ്രാമത്തിൽ നിന്നും അവസരം നേടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93239/way-to-victory-congress-congratulated-hadi-arif)