---
title: "അനിവാര്യം; ഇന്ത്യയെ ഒന്നിപ്പിക്കാൻ ലയനം അനിവാര്യമെന്ന് ജനതാദൾ (എസ്) കുറ്റ്യാടി നിയോജകമണ്ഡലം"
english_title: "inevitable; Janata Dal (S) Kuttyadi constituency says merger is essential to unite India"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93361/inevitable-janata-dal-s-kuttyadi-constituency-says-merger-is-essential-to-unite-india"
published_at: "2023-01-30T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7731c4846d_kuttiadi_janatha_dal_pic.jpg"
keywords: []
---

# അനിവാര്യം; ഇന്ത്യയെ ഒന്നിപ്പിക്കാൻ ലയനം അനിവാര്യമെന്ന് ജനതാദൾ (എസ്) കുറ്റ്യാടി നിയോജകമണ്ഡലം

> **Lead Summary:** **കുറ്റ്യാടി: **ഇന്ത്യയെ രക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളും ഒന്നിക്കണം. അത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കേരളത്തിലെ ജനതാദളുകാരുടെ ലയനം സ്വാഗതാർഹമാണെന്നും ജനതാദൾ (എസ്) കുറ്റ്യാടി നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **ഇന്ത്യയെ രക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളും ഒന്നിക്കണം. അത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കേരളത്തിലെ ജനതാദളുകാരുടെ ലയനം സ്വാഗതാർഹമാണെന്നും ജനതാദൾ (എസ്) കുറ്റ്യാടി നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുല്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി ആസാദ്, പി പി മുകുന്ദൻ, ആഷിക് എൻ കെ സജിത്ത്, റഷീദ് മുയിപ്പോത്ത്, എസ്.വി ഹരിദേവ് സംസാരിച്ചു. ഇ രാജീവൻ സ്വാഗതവും സി.പി ബാബു നന്ദിയും പറഞ്ഞു. മണ്ഡലംത്തിന്റെ പുതിയ പ്രസിഡന്റ് ആയി കെ കെ രവീന്ദ്രനെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93361/inevitable-janata-dal-s-kuttyadi-constituency-says-merger-is-essential-to-unite-india)