---
title: "ധീരതക്കുള്ള പുരസ്‌കാരം നേടിയ നിഹാദിന് സ്വീകരണം"
english_title: "Welcome to Nihad who won the bravery award"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93452/welcome-to-nihad-who-won-the-bravery-award"
published_at: "2023-01-30T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7cad6a2f3a_nihad_2.jpg"
keywords: []
---

# ധീരതക്കുള്ള പുരസ്‌കാരം നേടിയ നിഹാദിന് സ്വീകരണം

> **Lead Summary:** **കുറ്റ്യാടി:** ധീരതക്കുള്ള രാഷ്ട്രപ്രതിയുടെ പുരസ്കാരത്തിന് അർഹനായ കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിഹാദ് മണിക്കോത്തിന് കുറ്റ്യാടിയിൽ സ്വീകരണം നൽകി.

## Article Content

**കുറ്റ്യാടി:** ധീരതക്കുള്ള രാഷ്ട്രപ്രതിയുടെ പുരസ്കാരത്തിന് അർഹനായ കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിഹാദ് മണിക്കോത്തിന് കുറ്റ്യാടിയിൽ സ്വീകരണം നൽകി.

എസ് പി സി, സ്കൗട്ട്, ഗൈഡ്, ജെ ആർ സി കേഡറ്റുകൾ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുറന്ന വാഹനത്തിൽ നിഹാദിനെ കുറ്റ്യാടി ടൗൺ ചുറ്റി സ്കൂളിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ ഉപഹാരം നൽകി. പി ടി എ പ്രസിഡന്റ്‌ വി വി അനസ് അധ്യക്ഷം വഹിച്ചു.പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ, വി സി സാലിം, ടി നാസർ, കെ പി രാജേന്ദ്രൻ, ഗിരീഷ് കുമാർ, വി എം ഖാലിദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93452/welcome-to-nihad-who-won-the-bravery-award)