---
title: "കേശദാനം മഹാദാനം; മാതൃകയായി ആറാം ക്ലാസുകാരി"
english_title: "Kesadaana is Mahadana; Sixth grader as a role model"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93661/kesadaana-is-mahadana-sixth-grader-as-a-role-model"
published_at: "2023-01-31T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9014cadd95_hair_pic.jpg"
keywords: []
---

# കേശദാനം മഹാദാനം; മാതൃകയായി ആറാം ക്ലാസുകാരി

> **Lead Summary:** **കക്കട്ടിൽ:** ക്യാൻസർ രോഗികളോടുള്ള സ്വാന്തന സ്പർശവുമായി ആറാം ക്ലാസ് വിദ്യാർത്ഥിനി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇവാന എസ് വികാസ് ആണ് ക്യാൻസർ രോഗികൾക്കായി തൻറെ മുടി മുറിച്ചു നൽകി മാതൃകയായത്.

## Article Content

**കക്കട്ടിൽ:** ക്യാൻസർ രോഗികളോടുള്ള സ്വാന്തന സ്പർശവുമായി ആറാം ക്ലാസ് വിദ്യാർത്ഥിനി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇവാന എസ് വികാസ് ആണ് ക്യാൻസർ രോഗികൾക്കായി തൻറെ മുടി മുറിച്ചു നൽകി മാതൃകയായത്.

സ്കൂൾ അസംബ്ലിയിൽ വെച്ചാണ് ഇവാന കേശദാനം നിർവഹിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ നാസർ കക്കട്ടിൽ ഏറ്റുവാങ്ങി.

പ്രധാന അധ്യാപിക പ്രഭാനന്ദിനി, പിടിഎ പ്രസിഡണ്ട് പ്രമോദ്, പി കെ സലാം, ഹാരിസ് വടക്കയിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് മികവിനുള്ള പ്രൊഫിഷൻസിയും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93661/kesadaana-is-mahadana-sixth-grader-as-a-role-model)