---
title: "ബോംബ് കണ്ടെത്തി; ചെറിയ കുമ്പളത്ത് 5 സ്റ്റീൽ ബോംബ്"
english_title: "The bomb was found; 5 steel bombs in a small package"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93864/the-bomb-was-found-5-steel-bombs-in-a-small-package"
published_at: "2023-02-01T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da359407782_bomb_pic.jpg"
keywords: []
---

# ബോംബ് കണ്ടെത്തി; ചെറിയ കുമ്പളത്ത് 5 സ്റ്റീൽ ബോംബ്

> **Lead Summary:** **കുറ്റ്യാടി:** ചെറിയ കുമ്പളത്ത് 5 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയ കുമ്പളത്തെ തോട്ടത്താം കണ്ടി പുഴയോരത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പശുവിനെ പുല്ലു തീറ്റിക്കുന്നതിനിടെ പരിസരവാസികളാണ് പുറമ്പോക്കിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടത്.

## Article Content

**കുറ്റ്യാടി:** ചെറിയ കുമ്പളത്ത് 5 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയ കുമ്പളത്തെ തോട്ടത്താം കണ്ടി പുഴയോരത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പശുവിനെ പുല്ലു തീറ്റിക്കുന്നതിനിടെ പരിസരവാസികളാണ് പുറമ്പോക്കിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടത്.

ഉടൻ പേരാമ്പ്ര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പയ്യോളിയിൽ നിന്ന് ബോംബ് സ്ക്വാഡ് എസ് ഐ മോഹനന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. പിന്നീട് ക്വാറിയിൽ നിർവീര്യമാക്കി. ബോംബുകൾ പുതിയതും ഉഗ്രസ്ഫോടന ശേഷിയും ഉള്ളതാണെന്ന് ബോംബ് സ്ക്വാഡ് വൃത്തങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93864/the-bomb-was-found-5-steel-bombs-in-a-small-package)