---
title: "മാറ്റം മോഡിയിലൂടെ; വിത്തു പാകിയവർ അപ്പുറത്ത്. എ പി അബ്ദുല്ലക്കുട്ടി"
english_title: "Change through Modi; Those who planted the seeds are beyond. AP Abdullahkutty"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93867/change-through-modi-those-who-planted-the-seeds-are-beyond-ap-abdullahkutty"
published_at: "2023-02-01T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3727cb360_b_j_p_pic.jpg"
keywords: []
---

# മാറ്റം മോഡിയിലൂടെ; വിത്തു പാകിയവർ അപ്പുറത്ത്. എ പി അബ്ദുല്ലക്കുട്ടി

> **Lead Summary:** **കുറ്റ്യാടി: **കോൺഗ്രസും കമ്മ്യൂണിസ്റ്റുമാണ് വിഘടനവാദത്തിന് വിത്തു പാകിയതെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഇന്ത്യയിൽ വിഘടന വാദത്തിന് വിത്തുപാകിയവർ ബ്രിട്ടീഷുകാരും, ഒപ്പം കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കൂടിയായ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

## Article Content

**കുറ്റ്യാടി: **കോൺഗ്രസും കമ്മ്യൂണിസ്റ്റുമാണ് വിഘടനവാദത്തിന് വിത്തു പാകിയതെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഇന്ത്യയിൽ വിഘടന വാദത്തിന് വിത്തുപാകിയവർ ബ്രിട്ടീഷുകാരും, ഒപ്പം കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കൂടിയായ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

പുതിയ ഇന്ത്യയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണം നരേന്ദ്രമോഡിയാണ്. എന്നാൽ നരേന്ദ്രമോഡിയെ വിഘടനവാദി എന്ന് ചിത്രീകരിക്കുന്നവർ ചരിത്രം മനസ്സിലാക്കണം എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഒ. പി മഹേഷ് നയിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം രാജൻ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് കായണ്ണ മുഖ്യപ്രഭാഷണം നടത്തി. രാമദാസ് മണലേരി, ടി കെ പ്രഭാകരൻ, എം എം രാധാകൃഷ്ണൻ, ആർ കെ ശങ്കരൻ, കെ കെ മോഹനൻ, ചക്രയുധൻ സംസാരിച്ചു. പദയാത്രയിൽ ഉടനീളം പ്രവർത്തകന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93867/change-through-modi-those-who-planted-the-seeds-are-beyond-ap-abdullahkutty)