എൻ കെ ശശീന്ദ്രൻ്റെ ഓർമ്മ പുതുക്കി പാർട്ടി പ്രവർത്തകർ

എൻ കെ ശശീന്ദ്രൻ്റെ ഓർമ്മ പുതുക്കി പാർട്ടി പ്രവർത്തകർ
Sep 21, 2021 03:42 PM | By Truevision Admin

വേളം: പൊതുപ്രവർത്തന രംഗത്തെ സൗമ്യ ദീപ്ത മുഖമായിരുന്ന സി പി ഐ നേതാവ് എൻ കെ ശശീന്ദ്രൻ്റെ ആറാം ചരമവാർഷിക ദിനം കുറ്റ്യാടി മണ്ഡലത്തിലെ പാർട്ടി ഘടകങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, ഛായാചിത്രത്തിൽ പുഷ്പാർച്ചന എന്നിവയാണ് വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിലും തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിലും നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

പി ആർ സ്മാരക മന്ദിരത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ മരുതോളി കണാരൻ പതാക ഉയർത്തി.ചെറുകുന്ന് ബ്രാഞ്ചിലെ കേളോത്ത് മുക്കിൽ മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ പതാക ഉയർത്തി.കുറ്റ്യാടിയിൽ വി ബാലനും ഊരത്ത് കെ പി രാജനും നരിക്കൂട്ടും ചാലിൽ സി പി ചാത്തുവും പതാക ഉയർത്തി.

മൊകേരിയിൽ എസന്തോഷും മുറുവ ശേരിയിൽ കെ വി ചന്ദ്രനും പതാക ഉയർത്തി.അരൂർ വെസ്റ്റ് ബ്രാഞ്ചിൽ കോറോത്ത് ശ്രീധരനും വിലാതപുരത്ത് പി കെ ചന്ദ്രനും അരൂർ ഈസ്റ്റിൽ വി ടി ഗംഗാധരനും നടക്ക് മീത്തൽ ബ്രാഞ്ചിൽ ഇ പി രാജീവനും പതാക ഉയർത്തി.

തണ്ണീർ പന്തലിൽ കെ കേളപ്പനും പൊന്മേരിയിൽ എൻ കുഞ്ഞിക്കണ്ണനും വില്ല്യാപ്പള്ളിയിൽ പി കെ അശോകനും കീഴലിൽ പി പ്രശാന്ത് കുമാറും പതാക ഉയർത്തി.മുടപ്പിലാവിൽ എം കെ പ്രമോദും കുറുന്തോടി എം വി ശശീന്ദ്രനും തോടന്നൂരിൽ കെ പി ബാബുവും പതാക ഉയർത്തി.ചെമ്മരത്തൂർ പാർട്ടി ഓഫീസിൽ എ കെ ഗോപാലനും കാഞ്ഞിരാട്ട് തറയിൽ കെ എം ഗോപാലനും വള്ള്യാട് കെ കെ രാജനും പതാക ഉയർത്തി.

വേളം ലോക്കലിലെ മുപ്പത് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തൽ ചടങ്ങും നടത്തി.കാക്കുനിയിൽ ഇരാജീവൻ മാസ്റ്ററും നമ്പാംവയലിൽ ടി കുമാരൻ മാസ്റ്ററും വാച്ചാക്കലിൽ വി കെ നാണുവും നാരായണിക്കുന്നിൽ കെ വി രാജനും പതാക ഉയർത്തി.പെരിങ്ങോട്ട് താഴ എൻ രാജേന്ദ്രനും പള്ളിയത്ത് ടി കാണാരനും നെല്ലിയുള്ള പറമ്പിൽ മുക്കിൽ ഒ പി രാഘവനും തിയ്യർ കുന്നത്ത് എൻ പി കുഞ്ഞിരാമനും പൂമരമുക്കിൽ സി എം നാരായണനും തറവട്ടത്ത് കുനിയിൽ രവീന്ദ്രനും പതാക ഉയർത്തി.

പെരുവയൽ വെസ്റ്റിൽ പി സുനിൽ കുമാറും ചമ്പോട്ട പൊയിൽ സി കെ രാഘവനും നെല്ലിനാണ്ടിത്താഴ എൻ കെ രാജനും പെരുവയലിൽ കെ എം രാജീവനും പരപ്പിൽ മുക്കിൽ പരപ്പിൽ ബാലനും പുനത്തിക്കണ്ടിത്താഴ ടി ബാലകൃഷ്ണനും മാമ്പ്രമലയിൽ എം വിജയനും മലച്ചാലിൽ മുക്കിൽ എം എം രാഗിണിയും മനത്താനത്ത് മുക്കിൽ എ മനോജനും പതാക ഉയർത്തി.

മണിമലയിൽ വി കെ സുരേഷും തായനപ്പാറ എൻ കെ വിശ്വനാഥനും കുറിച്ചകത്ത് പി കെ നാണുവും പതാക ഉയർത്തി. കുഞ്ഞിപ്പറമ്പിൽ മുക്കിൽ സി രജീഷും കാവിൽ മുക്കിൽ കാവിൽ കണ്ണനും തിരിക്കോത്ത് മുക്കിൽ എം കെ ബിജീഷും വലകെട്ടിൽ കെ പി ചന്ദ്രനും പതാക ഉയർത്തി. പൂമുഖം ഭജനമഠം മുക്കിൽ പി കെ സുനിൽകുമാറും ചാത്തങ്കണ്ടി താഴ സി കെ ബിപിൻ ലാലും പതാക ഉയർത്തി.


Party workers renew memory of NK Shashindran

Next TV

Related Stories
Top Stories