---
title: "അഞ്ചാംപനി പ്രതിരോധം: അവലോകനയോഗം "
english_title: "Measles prevention: review meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94098/measles-prevention-review-meeting"
published_at: "2023-02-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db87db8f9a6_fr.jpg"
keywords: []
---

# അഞ്ചാംപനി പ്രതിരോധം: അവലോകനയോഗം 

> **Lead Summary:**  **കക്കട്ടിൽ** : മേഖലകളിൽ അഞ്ചാംപനി പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നാദാപുരം, കുറ്റ്യാടിബ്ലോക്ക് അവലോകനയോഗം ചേർന്നു.

## Article Content

 **കക്കട്ടിൽ** : മേഖലകളിൽ അഞ്ചാംപനി പ്രതിരോധനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നാദാപുരം, കുറ്റ്യാടിബ്ലോക്ക് അവലോകനയോഗം ചേർന്നു.

പ്രതിരോധ കുത്തിവെപ്പുകൾ ഊര്‍ജിതമാക്കാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി.

കുറ്റ്യാടി താലൂക്കാശുപത്രി സൂപ്രണ്ട് അനൂപ് ബാലഗോപാൽ, ജില്ല ആർ. സി. എച്ച് . ഓഫീസർ ഡോ.മോഹൻദാസ് , അസിസ്സന്റ് ആർ. സി. എച്ച് . ഓഫീസർ ഡോ.രഞ്ജിത്ത് പി.കെ , പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതിലക്ഷമി, കെ.സജിത്ത്, നാദാപുരം താലൂക്കാശുപത്രി സൂപ്രണ്ട് ജമീല, വിവിധ പഞ്ചായത്ത് മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ , ഫീൽഡ് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94098/measles-prevention-review-meeting)