---
title: "സംസ്ഥാനം വളർച്ചയുടെ പാതയിൽ തിരിച്ചെത്തി:ധനമന്ത്രി കെ.എൻ ബാലഗോപാൽ"
english_title: "State is back on the path of growth: Finance Minister KN Balagopal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94296/state-is-back-on-the-path-of-growth-finance-minister-kn-balagopal"
published_at: "2023-02-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dca8bb2df2a_a_k_balan.jpg"
keywords: []
---

# സംസ്ഥാനം വളർച്ചയുടെ പാതയിൽ തിരിച്ചെത്തി:ധനമന്ത്രി കെ.എൻ ബാലഗോപാൽ

> **Lead Summary:** **കുറ്റ്യടി **: സംസ്ഥാനം വളർച്ചയുടെ പാതയിൽ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

## Article Content

**കുറ്റ്യടി **: സംസ്ഥാനം വളർച്ചയുടെ പാതയിൽ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനത്തിന്റെ പാതയിലാണ്. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

കാർഷിക അനുബന്ധ മേഖലയിൽ സംസ്ഥാനം 6.7 ശതമാനം വളർച്ച കൈവരിച്ചു. വ്യാവസായിക അനുബന്ധ മേഖലയിൽ 17.3 ശതമാനം വളർച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിർമാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ റബർ കൃഷിക്കാർ പ്രതിസന്ധിയിലാണുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കൃഷിക്കാരെ സംരക്ഷിക്കാൻ റബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വർധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂർണമായും ഒഴിഞ്ഞുമാറിയിട്ടില്ല. അതിനായി ശക്തമായ ഇടപെടലുകൾ നടത്താനായി 2023-24ലേക്ക് 2000 കോടി രൂപ മാറ്റിവെച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94296/state-is-back-on-the-path-of-growth-finance-minister-kn-balagopal)