---
title: "കേരള ശാസ്ത്രസാഹിത്യ പരിഷത് പദയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു"
english_title: "Kerala Sastra Sahitya Parishad Padayatra has entered Kozhikode district."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94380/kerala-sastra-sahitya-parishad-padayatra-has-entered-kozhikode-district"
published_at: "2023-02-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcea018abbe_parishath.jpg"
keywords: []
---

# കേരള ശാസ്ത്രസാഹിത്യ പരിഷത് പദയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു

> **Lead Summary:** **കുറ്റ്യാടി: **ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

## Article Content

**കുറ്റ്യാടി: **ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂരിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ പദയാത്രയ്ക്ക് വരവേൽപു നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ജാതയിൽ അണിനിരന്നു. കമ്മറ്റി കൺവീനർ എം.ദിവാകരൻ, പ്രസിഡന്റ് ബി.രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ, മേഴ്സി അലക്സാണ്ടർ, എൽ.ശൈലജ, എന്നിവർ ജാഥയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94380/kerala-sastra-sahitya-parishad-padayatra-has-entered-kozhikode-district)