---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Application invited"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94409/application-invited"
published_at: "2023-02-03T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd0aca0ddfb_application.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കുറ്റ്യാടി:** ഐസിഡിഎസ് ബാലുശ്ശേരി അഡീഷണലിലെ നടുവണ്ണൂർ, ഉള്ളിയേരി, കോട്ടൂർ ഗ്രാമ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കുറ്റ്യാടി:** ഐസിഡിഎസ് ബാലുശ്ശേരി അഡീഷണലിലെ നടുവണ്ണൂർ, ഉള്ളിയേരി, കോട്ടൂർ ഗ്രാമ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എൽ സി തോറ്റവരും, 18 നും 46 നും ഇടയിൽ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിലും, അതതു പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15 മുതൽ 28 വരെ ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 04962705228

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94409/application-invited)