---
title: "കുറ്റ്യാടിക്കും നേട്ടം; വ്യവസായങ്ങൾക്കായി 31 കോടി രൂപ "
english_title: "Kuttyadik also benefited; 31 crore for industries"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94414/kuttyadik-also-benefited-31-crore-for-industries"
published_at: "2023-02-03T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd0efca3ef7_balagopalan.jpg"
keywords: []
---

# കുറ്റ്യാടിക്കും നേട്ടം; വ്യവസായങ്ങൾക്കായി 31 കോടി രൂപ 

> **Lead Summary:** **കുറ്റ്യാടി**: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുറ്റ്യാടിക്കും നേട്ടം.

## Article Content

**കുറ്റ്യാടി**: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുറ്റ്യാടിക്കും നേട്ടം.

കുറ്റ്യാടി നാളികേര ഇൻഡസ്ട്രിയൽ പാർക്ക് ഉൾപ്പെടെ കെഎസ്ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാർക്കുകൾക്ക് 31.75 കോടി രൂപ നീക്കിവെച്ചു.

നിയോജക മണ്ഡലത്തിലെ നീർത്തട വികസനത്തിന് 2 കോടി രൂപ അനുവദിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ വകയിരുത്തി.

കൂടാതെ  വട്ടോളി പാതിരിപ്പറ്റ റോഡ് - 4.0 കോടി നങ്ങീലണ്ടി മുക്ക് വളയന്നൂർ റോഡ് -1.5 കോടി എസ്മുക്ക് വള്ള്യാട് കോട്ടപ്പള്ളി റോഡ് - 2.0 കോടി വില്യാപ്പള്ളി ആയഞ്ചേരി റോഡ് -2.0 കോടി വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് -2.50 കോടി  കൂടി ബജറ്റിൽ പണം വകയിരുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94414/kuttyadik-also-benefited-31-crore-for-industries)