---
title: "തൊട്ടിൽപ്പാലം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു"
english_title: "Thotilpalam native died of heart attack in Riyadh"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94615/Thotilpalam-native-died-of-heart-attack-in-Riyadh"
published_at: "2023-02-04T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de275418f40_death.jpg"
keywords: []
---

# തൊട്ടിൽപ്പാലം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം: **ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ഡോക്​ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

**തൊട്ടിൽപ്പാലം: **ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ഡോക്​ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ്​ മരിച്ചത്​.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്​ടറെ കാണാൻ പോയെങ്കിലും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

27 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി വന്നത്​.

 മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

പരേതരായ വർഗീസ്​, അന്നമ്മ എന്നിവരാണ്​ മാതാപിതാക്കൾ. പരേതയായ ​മോളി ജോസഫ് ഭാര്യ. മക്കൾ: ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈമോൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94615/Thotilpalam-native-died-of-heart-attack-in-Riyadh)