---
title: "ജല ജീവന്‍ മിഷൻ; പൈപ്പിടാൻ ഒരുങ്ങി വേളം"
english_title: "Jal Jeevan Mission; Ready to pipe"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94631/jal-jeevan-mission-ready-to-pipe"
published_at: "2023-02-04T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3f98a52d6_velam.jpg"
keywords: []
---

# ജല ജീവന്‍ മിഷൻ; പൈപ്പിടാൻ ഒരുങ്ങി വേളം

> **Lead Summary:** **വേളം:** ജല ജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ വേളത്ത് പൈപ്പിടൽ ഉടൻ ആരംഭിക്കും.

## Article Content

**വേളം:** ജല ജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ വേളത്ത് പൈപ്പിടൽ ഉടൻ ആരംഭിക്കും.

2024 ൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുക എന്നത് കേന്ദ്ര സംസ്ഥാന തദ്ദേശ സർക്കാരുകളുടെ തീരുമാനമാണ്.

കേന്ദ്ര-സംസ്ഥാന തദ്ദേശ സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജല ജീവൻ മിഷന്റെ പൈപ്പിടൽ വേളം ഗ്രാമ പഞ്ചായത്തിൽ ഉടൻ ആരംഭിക്കും.

ഇതിന്റെ മുന്നോടിയായി പഞ്ചായത്ത് ഓഫീസിൽ ജന പ്രതിനിധികളുടെയും ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

കൂരങ്കോട്ട് കടവിൽ നിന്നും ജലം ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച് വേളം പഞ്ചായത്തിലും മറ്റ് അഞ്ചു പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കാനുള്ള ബൃഹദ് പദ്ധതിയാണ് ആരംഭിക്കുന്നത്.

വേളം പഞ്ചായത്തിൽ 6250 ഓളം കുടുംബങ്ങൾക്കാണ് പുതിയ കണക്ഷൻ നൽകുന്നത്. 138 കി.മീറ്റർ ദൂരത്തിൽ ആണ് വേളം പഞ്ചായത്തിൽ പൈപ്പിടാൻ വേണ്ടി കുഴി എടുക്കുന്നത്.

ആവശ്യമായ പൈപ്പുകൾ വേളം അരമ്പോൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ള തിലിന്റെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനിയർ റിജുഎ, ഇ. ബീന, ജനപ്രതിനിധികളായ സൂപ്പി മാസ്റ്റർ, സുമ മലയിൽ, സറീന നടുക്കണ്ടി, സി.പി. ഫാത്തിമ, അനീഷ പ്രദീപ്, കിണറുളളതിൽ അസീസ്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94631/jal-jeevan-mission-ready-to-pipe)