---
title: "വേണം തുക;മലബാർ ഡെവലപ്മെന്റ് ഫോറം"
english_title: "Amount required: Malabar Development Forum"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94647/Amount-required-Malabar-Development-Forum"
published_at: "2023-02-04T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de43cb1407c_kuttiady.jpg"
keywords: []
---

# വേണം തുക;മലബാർ ഡെവലപ്മെന്റ് ഫോറം

> **Lead Summary:** **കുറ്റ്യാടി:**സാംസ്കാരിക നിലയ നവീകരണത്തിനായി കൂടുതൽ തുക അനുവദിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം

## Article Content

**കുറ്റ്യാടി:**സാംസ്കാരിക നിലയ നവീകരണത്തിനായി കൂടുതൽ തുക അനുവദിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം

വായന ഇഷ്ടപ്പെടുന്നവരുടെ ഇടമാണ് കുറ്റ്യാടി സാസ്കാരിക നിലയവും, അതിനോടനുബന്ധിച്ചുള്ള ലൈബ്രറിയും.

മുകളിലെ ഭാഗത്താണ് കമ്യൂണിറ്റി ഹാൾ. അതുകൊണ്ടുതന്നെ,അടിസ്ഥാന സൗകര്യങ്ങൾ ഏറെ വിപുലീകരിക്കേണ്ടതുണ്ട്.

ചുറ്റും വയലായത് കൊണ്ട് മഴക്കാലത്ത് വെള്ളത്താൽ ചുറ്റപ്പെടുന്ന ദുരവസ്ഥയുണ്ട്. മഴക്കാലത്ത് നടന്നുകൊണ്ട് അവിടേക്ക് എത്താൻ ഏറെ പ്രയാസമാണ്.

നിലയത്തിലേക്കെത്താൻ വീതി കുറഞ്ഞ ഇടവഴിയാണുള്ളത്. അറ്റകുറ്റ പണികൾ നടത്താൻ പഞ്ചായത്ത് ഭരണ സമിതി അഞ്ചര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

റീഡിങ്ങ് റൂം, ലൈബ്രറി, കമ്യൂണിറ്റി ഹാൾ എന്നിവ നവീകരിക്കാനാണ് തുക വകയിരിത്തിയിരിക്കുന്നത്. തുക വകയിരുത്തിയ ഭരണ സമിതിയെ മലബാർ ഡെവലപ്മെൻറ് ഫോറം ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു.

യോഗത്തിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, ഷാഹിന ഗഫൂർ, വി. നാണു സംസാരിച്ചു. കെട്ടിടം ഉയർത്തി കൂടുതൽ സുരക്ഷിതമാക്കുക.

നടപ്പാത കൂടുതൽ ഉയർത്തി വീതി കൂട്ടി സാസ്കാരിക നിലയിലേക്കെത്താൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക. ഇതിനായി കൂടുതൽ തുക അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94647/Amount-required-Malabar-Development-Forum)