---
title: "കാർ കനാലിൽ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ"
english_title: "The car fell into the canal; The students miraculously escaped"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94686/the-car-fell-into-the-canal-the-students-miraculously-escaped"
published_at: "2023-02-04T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de5d0b95bc7_kayakkodi.jpg"
keywords: []
---

# കാർ കനാലിൽ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ

> **Lead Summary:** ** കായക്കൊടി:** വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിൽ വീണു.

## Article Content

** കായക്കൊടി:** വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിൽ വീണു.

ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം നടന്നത്.

നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉള്ളവരെ രക്ഷപ്പെടുത്തി.

പരിക്കേൽക്കാതെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. സംഭവം നടന്ന ഉടനെ പതിനഞ്ചാം വാർഡ് മെമ്പർ അബ്ദുൽ റഫീഖ് കൊടുവങ്ങൽ സംഭവ സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

തൊട്ടിൽപ്പാലം പോലീസിലും, ഫയർഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്. കരേക്കുന്ന് കായക്കൊടി കനാലിൽ നിന്നും കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94686/the-car-fell-into-the-canal-the-students-miraculously-escaped)