---
title: "പത്രം കത്തിച്ച സംഭവത്തിൽ കായക്കൊടി പ്രതിഷേധം"
english_title: "Kayakodi protest over newspaper burning incident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94830/Kayakodi-protest-over-newspaper-burning-incident"
published_at: "2023-02-05T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df54ce435d4_deshabimany.jpg"
keywords: []
---

# പത്രം കത്തിച്ച സംഭവത്തിൽ കായക്കൊടി പ്രതിഷേധം

> **Lead Summary:** **കായക്കൊടി : ** നടുമണ്ണൂർ എ കെ ജി ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ ദേശാഭിമാനി പത്രം കത്തിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.

## Article Content

**കായക്കൊടി : ** നടുമണ്ണൂർ എ കെ ജി ഗ്രന്ഥാലയം ആൻഡ് വായനശാലയിൽ ദേശാഭിമാനി പത്രം കത്തിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.

ശനിയാഴ്ച രാവിലെ വായനശാല തുറക്കാൻ ലൈബ്രറിയിൽ എത്തിയപ്പോൾ ആണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്.

തൊട്ടിപ്പാലം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .

വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനശാലയ്ക്കു സമീപം സർവകക്ഷി പ്രതിഷേധ യോഗം നടന്നു.

ദേശാഭിമാനി പത്രം കൈകളിലേന്തി നടന്ന പ്രതിഷേധം യോഗം തിരക്കഥാകൃത്തും നാടകകൃത്തും സംവിധായകനുമായ വിനീഷ് പാലയാട് ഉദ്‌ഘാടനം ചെയ്തു.

കെ പി മോഹനൻ അധ്യക്ഷനായി. എം ചന്ദ്രൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

സംഭവത്തിൽ സി പി ഐ എം കോവാക്കുന്ന് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94830/Kayakodi-protest-over-newspaper-burning-incident)