---
title: "കക്കട്ട് സ്മരണയിൽ; കടത്തനാടൻ കഥാകൃത്തിനെ അനുസ്മരിക്കുന്നു "
english_title: "In memory of Cuckoo; Remembering the Kathtanadan storyteller"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94896/in-memory-of-cuckoo-remembering-the-kathtanadan-storyteller"
published_at: "2023-02-05T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0aaf97db2d_KAKKATIL.jpg"
keywords: []
---

# കക്കട്ട് സ്മരണയിൽ; കടത്തനാടൻ കഥാകൃത്തിനെ അനുസ്മരിക്കുന്നു 

> **Lead Summary:** **വട്ടോളി**: മലയാളത്തിന്റെ പ്രിയ കഥാകാരൻ അക്ബർ കക്കട്ടിലിനെ അനുസ്മരിക്കുന്നു.

## Article Content

**വട്ടോളി**: മലയാളത്തിന്റെ പ്രിയ കഥാകാരൻ അക്ബർ കക്കട്ടിലിനെ അനുസ്മരിക്കുന്നു.

ഫെബ്രുവരി 12ന് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് അനുസ്മരണ പരിപാടി.

അക്ബർ കക്കട്ടിലിന്റെ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങിൽ പ്രൊഫ: കൽപ്പറ്റ നാരായണൻ പങ്കെടുക്കും.

തുടർന്ന് കെ എൻ പ്രസാദിന്റെ 'പൊനം' എന്ന പുസ്തകത്തെ പറ്റി ചർച്ച നടത്തും

കെ എൻ പ്രശാന്ത്, ആർ സിജു, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഗ്രന്ഥാലയം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94896/in-memory-of-cuckoo-remembering-the-kathtanadan-storyteller)