---
title: "കേരസുരക്ഷ; ഇൻഷുറൻസ് അപേക്ഷകൾ ലഭ്യമായി "
english_title: "Kerasaksha; Insurance applications are now available"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95176/kerasaksha-insurance-applications-are-now-available"
published_at: "2023-02-06T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1181eb9f34_keram.jpg"
keywords: []
---

# കേരസുരക്ഷ; ഇൻഷുറൻസ് അപേക്ഷകൾ ലഭ്യമായി 

> **Lead Summary:** **കുറ്റ്യാടി**: കേര സുരക്ഷക്ക് വേണ്ടിയുള്ള ഇൻഷുറൻസ് അപേക്ഷങ്ങൾ ലഭ്യമായി.

## Article Content

**കുറ്റ്യാടി**: കേര സുരക്ഷക്ക് വേണ്ടിയുള്ള ഇൻഷുറൻസ് അപേക്ഷങ്ങൾ ലഭ്യമായി.

തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി നാളീകേര വികസന ബോര്‍ഡിന്റെ കേരസുരക്ഷ ഇന്‍ഷുറന്‍സിന് വേണ്ടിയുളള അപേക്ഷകള്ളാണ് ലഭ്യമായി തുടങ്ങിയത്.

കോഴിക്കോട് ജില്ലയിൽ കൂടുതൽ തെങ്ങുകയറ്റ തൊഴിലാളികളുള്ള കുറ്റ്യാടിയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണിത്. കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ചാരിറ്റബിള്‍ സൊസൈറ്റിയിലാണ് അപേക്ഷകൾ ലഭിക്കുക .

ഒരു വർഷത്തേക്ക് 94 രൂപയാണ് അടയ്ക്കേണ്ടത്. അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. ഇതിൽ 2.5 ലക്ഷം അപകടത്തിലെ പൂര്‍ണ്ണ വൈകല്യങ്ങൾക്കും ചികില്‍സാ സഹായങ്ങൾക്കുമായാണ്.

ഇന്‍ഷുറന്‍സില്‍ ചേരാന്‍ താല്പര്യമുളള തെങ്ങ് കയറ്റ തൊഴിലാളികള്‍ ഓഫീസിൽ വിവരങ്ങള്‍ അറിയിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക്: 8891889720

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95176/kerasaksha-insurance-applications-are-now-available)