---
title: "കുറ്റ്യാടി - വലകെട്ട് - ക്രൈപ്രം കടവ് റോഡിന് 16 കോടി രൂപയുടെ  ഭരണാനുമതി "
english_title: "16 Crore administrative permission for Kuttyadi - Valkett - Kraipram Kadav road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95180/16-crore-administrative-permission-for-kuttyadi-valkett-kraipram-kadav-road"
published_at: "2023-02-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e11d646680d_kunjammad.jpg"
keywords: []
---

# കുറ്റ്യാടി - വലകെട്ട് - ക്രൈപ്രം കടവ് റോഡിന് 16 കോടി രൂപയുടെ  ഭരണാനുമതി 

> **Lead Summary:** **കുറ്റ്യാടി:** വലകെട്ട് ക്രൈപ്രം കടവ് റോഡിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

## Article Content

**കുറ്റ്യാടി:** വലകെട്ട് ക്രൈപ്രം കടവ് റോഡിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു.

സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് അംഗീകരിച്ചതിനെ തുടർന്നാണ് റോഡിന്റെ പ്രവർത്തിക്ക് ഭരണാനുമതി നൽകിയത്.

ധനകാര്യ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനകൾക്ക് ശേഷമാണ് റോഡിന് അനുമതി ലഭിച്ചിട്ടുള്ളതെന്നും സംസ്ഥാനത്ത് ആകെ 30 റോഡുകൾക്ക് അനുമതി ലഭിച്ചതിൽ നാലെണ്ണം കോഴിക്കോട് ജില്ലയിലാണെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95180/16-crore-administrative-permission-for-kuttyadi-valkett-kraipram-kadav-road)