---
title: "റേഷൻ സംവിധാനം; കോൺഗ്രസ് കഞ്ഞി വെച്ച് പ്രതിഷേധിച്ചു "
english_title: "Ration System; Congress protested with porridge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95327/ration-system-congress-protested-with-porridge"
published_at: "2023-02-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e209cb4abf6_b.jpg"
keywords: []
---

# റേഷൻ സംവിധാനം; കോൺഗ്രസ് കഞ്ഞി വെച്ച് പ്രതിഷേധിച്ചു 

> **Lead Summary:** **കുറ്റ്യാടി:** റേഷൻ സംവിധാനം അട്ടിമറിച്ച് പാവങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നടപടിക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിലാണ് കുറ്റ്യാടി ടൗൺ റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞിവെപ്പ് പ്രതിഷേധ സമരം നടത്തിയത്.

## Article Content

**കുറ്റ്യാടി:** റേഷൻ സംവിധാനം അട്ടിമറിച്ച് പാവങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നടപടിക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിലാണ് കുറ്റ്യാടി ടൗൺ റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞിവെപ്പ് പ്രതിഷേധ സമരം നടത്തിയത്.

റേഷൻ വിതരണത്തിലെ അപാകത പരിഹരിച്ച് റേഷൻ സംവിധാനം കാര്യക്ഷമമാക്കുക, അരിയുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി റേഷൻ കടകൾ പഴയപടിയാക്കുക, പുഴുക്കലരി ലഭ്യമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്.

ബ്ലോക്ക് ജനറൽ സെകട്ടറി പി പി ആലികുട്ടി ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. എസ് ജെ സജീവ്കുമാർ,സി കെ രാമചന്ദൻ , ഇ എം അസ്ഹർ, മംഗലശ്ശേരി ബാലകൃഷ്ണൻ,എ.സി. അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, എ ടി ഗീത, പി കെ ഷമീന, കെ വി ജമീല,ലീബ സുനിൽ, കെ പി ശ്രീനിജ ,ബാപ്പറ്റ അലി, ചാരുമ്മൽ കുഞ്ഞബ്ദുല്ല, സി എച്ച് മൊയ്തു, തയ്യിൽ ബിന്ദു, പവിത്രൻ പള്ളത്തിൽ, തയ്യിൽ നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95327/ration-system-congress-protested-with-porridge)