---
title: "വടംവലിച്ച് പെൺപട; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വടംവലി മത്സരം  സംഘടിപ്പിച്ചു"
english_title: "Female figure pulling the rope; Kunnummal gram panchayat Kudumbashree CDS organized a tug-of-war competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95549/female-figure-pulling-the-rope-kunnummal-gram-panchayat-kudumbashree-cds-organized-a-tug-of-war-competition"
published_at: "2023-02-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e340584f49c_aw.jpg"
keywords: []
---

# വടംവലിച്ച് പെൺപട; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വടംവലി മത്സരം  സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടിൽ**: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ രണ്ടാം വാർഡ് ജേതാക്കളായി.

## Article Content

**കക്കട്ടിൽ**: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ രണ്ടാം വാർഡ് ജേതാക്കളായി.

അഞ്ചാം വാർഡ് രണ്ടാസ്ഥാനവും പത്താം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക് പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ട്രോഫികൾ സമ്മാനിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹേമ മോഹൻ, സി പി സജിത, മെമ്പർമാരായ ഒ വനജ, ആർ കെ റിൻസി, റീനു,നസീറ ബഷീർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95549/female-figure-pulling-the-rope-kunnummal-gram-panchayat-kudumbashree-cds-organized-a-tug-of-war-competition)