---
title: "വട്ടോളിയിൽ ശിവരാത്രി ആഘോഷവും പുന:പ്രതിഷ്ഠയും"
english_title: " Shivaratri celebration and re-dedication at Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95598/shivaratri-celebration-and-re-dedication-at-vatoli"
published_at: "2023-02-08T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e35ec249a14_kty.jpg"
keywords: []
---

# വട്ടോളിയിൽ ശിവരാത്രി ആഘോഷവും പുന:പ്രതിഷ്ഠയും

> **Lead Summary:** **വട്ടോളി:** വട്ടോളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പുന:പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി പതിനാറു മുതൽ പതിനെട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

## Article Content

**വട്ടോളി:** വട്ടോളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും പുന:പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി പതിനാറു മുതൽ പതിനെട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

പതിനാറിന് കാലത് അക്ഷര ശ്ലോക സദസ്,പ്രഭാഷണം,ഉച്ചയ്ക്ക് അന്നദാനം.വൈകീട്ട് വാർഡ് മെമ്പർ ആർ കെ റിൻസി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യും.തുടർന്ന് തൃശൂർ സാദ്ഗമയുടെ ഉപ്പ് എന്ന നാടകം അരങ്ങേറും.

പതിനേഴിന് ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠാ വാർഷിക ദിനത്തിൽ വൈകിട്ട് താലപ്പൊലി,ഭക്തിഗാനമേള, പതിനെട്ടിന് ശിവരാത്രി ദിനത്തിൽ രാവിലെ സംഗിതാർച്ചന,വൈകീട്ട് ഇളനീർ വരവ്,അഭിഷേകം,തായമ്പക,എന്നിവയും ശിവരാത്രി പൂജയും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95598/shivaratri-celebration-and-re-dedication-at-vatoli)