---
title: "ന്യൂനപക്ഷ ക്ഷേമം; യുവതീ യുവാക്കള്‍ക്ക് സൗജന്യ വിവാഹപൂര്‍വ്വ  കൗണ്‍സിലിംഗ് "
english_title: "Free premarital counseling for young men and women"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/9582/free-premarital-counseling-for-young-men-and-women"
published_at: "2021-11-08T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618957921e852_COUNCILING.jpg"
keywords: []
---

# ന്യൂനപക്ഷ ക്ഷേമം; യുവതീ യുവാക്കള്‍ക്ക് സൗജന്യ വിവാഹപൂര്‍വ്വ  കൗണ്‍സിലിംഗ് 

> **Lead Summary:** **കുറ്റ്യാടി **: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി നാല് ദിവസത്തെ സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി **: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി നാല് ദിവസത്തെ സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു.

സന്നദ്ധ സംഘടനകള്‍, പള്ളി മഹല്ലുകള്‍, ചര്‍ച്ചുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് കൗസിലിംഗ് പ്രോഗ്രാം നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ക്ലാസ്സുകള്‍  നടത്താനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കണം. മുപ്പതു പേരില്‍ കുറയാത്ത കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ തയാറുള്ള വിവാഹപ്രായമായ അവിവാഹിതരായ യുവതീ യുവാക്കളുടെ പട്ടിക അപേക്ഷയോടപ്പം സമര്‍പ്പിക്കണം.

കോഴിക്കോട് താലൂക്കിലൂള്ള അപേക്ഷകര്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നവംബര്‍ 12നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447881853, 9446643499, 984665930.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/9582/free-premarital-counseling-for-young-men-and-women)