---
title: "ഗോൾഡ് പാലസ് ജ്വലറി നിക്ഷേപ തട്ടിപ്പ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ പ്രതിഷേധ ധർണ്ണ നടത്തി"
english_title: "The CPI (M) staged a protest dharna demanding a comprehensive probe into the Gold Palace jewelery investment scam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96/the-cpi-m-staged-a-protest-dharna-demanding-a-comprehensive-probe-into-the-gold-palace-jewelery-investment-scam"
published_at: "2021-09-21T15:53:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6149b3032df20_gold.jpg"
keywords: []
---

# ഗോൾഡ് പാലസ് ജ്വലറി നിക്ഷേപ തട്ടിപ്പ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** **കുറ്റ്യാടി: **ഗോൾഡ് പാലസ് ജ്വലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇരകൾക്ക് നീതി ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറിക്കു മുമ്പിൽ സി പി ഐ പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി ഉൽഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **ഗോൾഡ് പാലസ് ജ്വലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇരകൾക്ക് നീതി ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറിക്കു മുമ്പിൽ സി പി ഐ പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി ഉൽഘാടനം ചെയ്തു.

അഡ്വ.പി ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, ശ്രീജിത്ത് മുടപ്പിലായി ,റീന സുരേഷ്, കോറോത്ത് ശ്രീധരൻ, രാജു തോട്ടും ചിറ, കെ പി രാജൻ എന്നിവർ സംസാരിച്ചു.

കെ പി നാണു,കെ കെ മോഹൻ ദാസ് ,സി കെ ബാബു, പി ഭാസ്കരൻ ,കെ സത്യൻ, വി ബാലൻ ,ടി സുരേഷ്, എം പി കുഞ്ഞിരാമൻ, സി രാജീവൻ, കെ കെ സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി. തട്ടിപ്പിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96/the-cpi-m-staged-a-protest-dharna-demanding-a-comprehensive-probe-into-the-gold-palace-jewelery-investment-scam)