---
title: "കെ.കെ കാലവും കൃതിയും പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം"
english_title: "KK Kalam and Kriti Release Revised Edition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96156/kk-kalam-and-kriti-release-revised-edition"
published_at: "2023-02-10T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e653036f6a5_et.jpg"
keywords: []
---

# കെ.കെ കാലവും കൃതിയും പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം

> **Lead Summary:** ** കുറ്റ്യാടി**: കെ.കെ കാലവും കൃതിയും എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. പത്രപ്രവർത്തകനായ കെ.കെ മൊയ്തുവിന്റെ ഓർമയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തയ്യാറാക്കിയതാണ് പുസ്തകം.

## Article Content

** കുറ്റ്യാടി**: കെ.കെ കാലവും കൃതിയും എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. പത്രപ്രവർത്തകനായ കെ.കെ മൊയ്തുവിന്റെ ഓർമയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തയ്യാറാക്കിയതാണ് പുസ്തകം.

ചന്ദ്രിക ദിനപത്രത്തിൽ സേവനമനുഷ്ഠിച്ചു വരവെ അകാലത്തിൽ പൊലിഞ്ഞുപോയ പത്രപ്രവർത്തകൻ കെ.കെ മൊയ്തുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുറ്റ്യാടിയിലെ സുഹൃത്തുകൾ തയ്യാറാക്കിയതാണ് കെ.കെ കാലവും കൃതിയും എന്ന പുസ്തകം. പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ പ്രകാശനം കഴിഞ്ഞ വർഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിർവഹിച്ചിരുന്നു. 

പരിഷ്ക്കരിച്ച പതിപ്പ് കെ.കെ മൊയ്തുവിന്റെ സ്നേഹഭവനത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ നവാസ് പൂനൂർ പ്രകാശനം ചെയ്തു. ഡോ. കെ. മൂസ ഏറ്റുവാങ്ങി. ഒന്നര പതിറ്റാണ്ടു മുൻപ് വിടപറഞ്ഞ വ്യക്തിക്കായി ഇപ്പോഴും സ്മരണിക പുറത്തിറങ്ങുന്നത്അദ്ദേഹം സൂക്ഷിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണെന്ന് നവാസ് പൂനൂർ പറഞ്ഞു. 

അനുസ്മരണ സമിതി വൈസ് ചെയർമാൻ അരീക്കര അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.കെയുടെ പത്നി മൈമൂന, ഗ്രാമപഞ്ചായത്തംഗം എ.സി അബ്ദുൽ മജീദ്, സെഡ്.എ സൽമാൻ, സി.വി മൊയ്തു മാസ്റ്റർ, എൻ.പി സക്കീർ, ഇ.കെ കരണ്ടോട്, എൻ. ബഷീർ, ഫൈസൽ കുറ്റ്യാടി, കെ.എം ബഷീർ, ജമാൽ കുറ്റ്യാടി, ഖാലിദ് മൂസ, മജീദ് അണ്ടോണ, ഇ.കെ അബ്ദുല്ല കായക്കൊടി, പി.കെ ഹമീദ്, ടി.കെ കുഞ്ഞബ്ദുല്ല, മാണിക്കോത്ത് കുഞ്ഞമ്മദ്കുട്ടി, മീത്തലെ മാണിക്കോത്ത് മൊയ്തു, കെ.പി കുഞ്ഞമ്മദ്, കെ.ഇ നൗഷാദ്, കെ.കെ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96156/kk-kalam-and-kriti-release-revised-edition)