---
title: "കർശ്ശന നടപടി; കാവിൽ- തീക്കുനി റോഡ് കരാറുകാരനെ പുറത്താക്കി "
english_title: "disciplinary action; Kavil- Theekuni road contractor sacked"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96276/disciplinary-action-kavil-theekuni-road-contractor-sacked"
published_at: "2023-02-11T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e73b9b8a48d_12.jpg"
keywords: []
---

# കർശ്ശന നടപടി; കാവിൽ- തീക്കുനി റോഡ് കരാറുകാരനെ പുറത്താക്കി 

> **Lead Summary:** **കുറ്റ്യാടി**: കാവിൽ- തീക്കുനി റോഡ് പ്രവർത്തി ഏറ്റെടുത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്ത്, ബാക്കി പ്രവർത്തികൾ റീ-ടെണ്ടർ ചെയ്തതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. ചില കരാറുകാർ പ്രവർത്തി ഭാഗികമായി നിർവഹിച്ചതിനു ശേഷം, പാതിവഴിയിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയം നിയമസഭയിൽ സബ്മിഷനായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

## Article Content

**കുറ്റ്യാടി**: കാവിൽ- തീക്കുനി റോഡ് പ്രവർത്തി ഏറ്റെടുത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്ത്, ബാക്കി പ്രവർത്തികൾ റീ-ടെണ്ടർ ചെയ്തതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. ചില കരാറുകാർ പ്രവർത്തി ഭാഗികമായി നിർവഹിച്ചതിനു ശേഷം, പാതിവഴിയിലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിഷയം നിയമസഭയിൽ സബ്മിഷനായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതിൻറെ തുടർച്ചയായാണ് കാവിൽ തീക്കുനി റോഡിലൂടെ ഗതാഗത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെയും അറിയിച്ചു. തുടർന്ന് കാവിൽ തീക്കുനി റോഡ് പ്രവർത്തി പാതിവഴിയിലാക്കിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും ബാക്കി പ്രവർത്തികൾ ടീടെണ്ടർ ചെയ്തിരിക്കുകയുമാണ്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും , മറ്റ് ഉദ്യോഗസ്ഥന്മാരുടെയും , ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെയും ,കരാറുകാരുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നു.

ആയഞ്ചേരി ടൗണിലുള്ള റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്യുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. തിരുവള്ളൂർ ആയഞ്ചേരി റോഡ് പ്രവൃത്തിയും,വില്യാപ്പള്ളി ആയഞ്ചേരി റോഡ് പ്രവൃത്തിയും ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മറ്റ് വിവിധ റോഡ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകിയതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96276/disciplinary-action-kavil-theekuni-road-contractor-sacked)