---
title: "കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് അദാലത്ത് തുടങ്ങി"
english_title: "Co-operative Rural Bank Adalat started in Kakat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96341/co-operative-rural-bank-adalat-started-in-kakat"
published_at: "2023-02-11T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e780f837d75_11.jpg"
keywords: []
---

# കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് അദാലത്ത് തുടങ്ങി

> **Lead Summary:** **കക്കട്ടിൽ**: കുടിശിക പദ്ധതിയുടെ ഭാഗമായി കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് അദാലത്ത് തുടങ്ങി.സഹകരണ അദാലത്തിന്റെ ഉദ്‌ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ സി സുനിൽ കുമാർ നിർവഹിച്ചു.

## Article Content

**കക്കട്ടിൽ**: കുടിശിക പദ്ധതിയുടെ ഭാഗമായി കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് അദാലത്ത് തുടങ്ങി.സഹകരണ അദാലത്തിന്റെ ഉദ്‌ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ സി സുനിൽ കുമാർ നിർവഹിച്ചു.

ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു.ബാങ്ക് സെയിൽ ഓഫീസർ പി കെ രഞ്ജിത്ത്, ചീഫ് അക്കൗണ്ട് എം ഗീത,ഹെഡ് ഓഫീസർ മനോജ് പി.സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി സ്വഗാതവും അസിസ്റ്റന്റ് സെക്രട്ടറി കെ ടി വിനോദൻ നന്ദിയും പറഞ്ഞു.അദാലത്ത് 14,15 തിയ്യതികളിൽ തുടരും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96341/co-operative-rural-bank-adalat-started-in-kakat)