---
title: "കരണ്ടോട് ജി.എൽ.പി.സ്കൂളിൽ വാർഷികാഘോഷം ആഘോഷിച്ചു."
english_title: "Anniversary celebration celebrated at GLP School, Karandode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96494/anniversary-celebration-celebrated-at-glp-school-karandode"
published_at: "2023-02-12T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e89c4726508_1ktdy.jpg"
keywords: []
---

# കരണ്ടോട് ജി.എൽ.പി.സ്കൂളിൽ വാർഷികാഘോഷം ആഘോഷിച്ചു.

> **Lead Summary:** ** കുറ്റ്യാടി**: കരണ്ടോട് ജി. എൽ.പി സ്കൂളിൽ വാർഷികാഘോഷം ആചരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി. വി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എംകെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂളിനു വേണ്ടി പണികഴിപ്പിച്ച പുസ്തകപ്പുരയുടെ സമർപ്പണം കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി നിർവ്വഹിച്ചു.

## Article Content

** കുറ്റ്യാടി**: കരണ്ടോട് ജി. എൽ.പി സ്കൂളിൽ വാർഷികാഘോഷം ആചരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി. വി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എംകെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂളിനു വേണ്ടി പണികഴിപ്പിച്ച പുസ്തകപ്പുരയുടെ സമർപ്പണം കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിഷ എടക്കുടി നിർവ്വഹിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ, കായക്കൊടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീജ.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദാ അരീക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ടി.എം കരുണൻ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ബഷീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു. അറിവിന്റെ അശ്വമേധം എന്ന ഡിജിറ്റൽ ക്വിസ് പ്രോഗ്രാം കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ.പി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. സ്കൂളിന്റെ അക്കാദമിക കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൻറെ ഭൗതിക അടിസ്ഥാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ജേർണൽ എ.ഇ.ഒ. ചടങ്ങിൽ സമർപ്പിച്ചു.

സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. അക്ഷരാർത്ഥത്തിൽ കരണ്ടോട് ജനതയുടെ ഉത്സവമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. കരണ്ടോട് പ്രദേശത്തെ ആദ്യ സ്കൂൾ എന്ന നിലയിൽ നിരവധി വിദ്യാർത്ഥികളെ സംഭാവന ചെയ്ത വിദ്യാലയമാണിത്.

അത്രത്തോളം ഗൃഹാതുരത്വവും, ഗതകാല സ്മരണയും നിലനിൽക്കുന്ന സ്കൂളിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്. ഇന്ന് സമൂഹത്തിന്റെ പല ഉന്നത സ്ഥാനങ്ങളിലും കരണ്ടോട് സ്കൂളിൽ പഠിച്ച വിദ്യാർഥികളാണ് ചുമതലയേറ്റ സമൂഹത്തിന് സേവിക്കുന്നത് എന്ന് എടുത്തു അറിയേണ്ട കാര്യമാണ്. പരിപാടി പ്രദേശത്തുകാർക്ക് പുതുമയേറിയതായിരുന്നു. അതുകൊണ്ടുതന്നെ ഒരു ജനതയുടെ വാർഷികാഘോഷം കൂടിയാണ് ഇന്നലെ സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96494/anniversary-celebration-celebrated-at-glp-school-karandode)