---
title: "മാപ്പിളപ്പാട്ട്; കുറ്റ്യാടിയിൽ വിജയികളെ അനുമോദിച്ചു "
english_title: " Maple Song; Kuttyati congratulated the winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96536/maple-song-kuttyati-congratulated-the-winners"
published_at: "2023-02-12T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8ccea25c80_kyht.jpg"
keywords: []
---

# മാപ്പിളപ്പാട്ട്; കുറ്റ്യാടിയിൽ വിജയികളെ അനുമോദിച്ചു 

> **Lead Summary:** ** കുറ്റ്യാടി**: കുറ്റ്യാടിയിൽ മാപ്പിളപ്പാട്ട് മത്സരം വിജയികളെ അനുമോദിച്ചു. ചെറിയ കുമ്പളം എ കെ സലാം ഇശലിൽ ശീൽ വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികളെയാണ് അനുമോദിച്ചത്.

## Article Content

** കുറ്റ്യാടി**: കുറ്റ്യാടിയിൽ മാപ്പിളപ്പാട്ട് മത്സരം വിജയികളെ അനുമോദിച്ചു. ചെറിയ കുമ്പളം എ കെ സലാം ഇശലിൽ ശീൽ വാട്സ്ആപ്പ് കൂട്ടായ്മ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികളെയാണ് അനുമോദിച്ചത്.

അനുമോദനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എ കെ സലാം അധ്യക്ഷത വഹിച്ചു. സിനിമാതാരം സുനീഷ് കെ ജാൻ മുഖ്യ അതിഥി ആയിരുന്നു.

ജസ്ല എടത്തിൽ, ഫൈറൂസ് ചാലിൽ, അബ്ദുൽ നാഫി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. വി.ടി. അന്ത്രു, ഫൈസൽ ആനേരി, കാവിൽ ജമാൽ, ഖാലിദ്, സി എം അലി, നൗഷാദ്, ശരീഫ, ബിന്ദു സി കെ സംസാരിച്ചു. ഉബൈദ് വാഴയിൽ സ്വാഗതവും ടികെ കരീം നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96536/maple-song-kuttyati-congratulated-the-winners)