---
title: "ആശുപത്രി വികസനം സ്വാഗതാർഹം;മലബാർ ഡെവലപ്മെന്റ് ഫോറം"
english_title: "Hospital development welcome; Malabar Development Forum"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96686/hospital-development-welcome-malabar-development-forum"
published_at: "2023-02-13T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9edb5c4e19_hospital.jpg"
keywords: []
---

# ആശുപത്രി വികസനം സ്വാഗതാർഹം;മലബാർ ഡെവലപ്മെന്റ് ഫോറം

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം സ്വാഗതാർഹമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം.മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ വിപുലീകരണത്തിന് 28.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.നബാർഡ് വായ്പ 24 കോടി, സർക്കാർ ഫണ്ട് 4.5 കോടി ഉൾപ്പെടെ 28.5 കോടിയാണ് അനുവദിച്ചത്.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം സ്വാഗതാർഹമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം.മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ വിപുലീകരണത്തിന് 28.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.നബാർഡ് വായ്പ 24 കോടി, സർക്കാർ ഫണ്ട് 4.5 കോടി ഉൾപ്പെടെ 28.5 കോടിയാണ് അനുവദിച്ചത്.

തുക വകയിരുത്തിയ സർക്കാറിനേയും, അതിനായി പരിശ്രമിച്ച ജനപ്രതിനിധികളേയും മലബാർ ഡെവലപ്മെൻറ് ഫോറം അഭിനന്ദിച്ചു. യോഗത്തിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.

കെ.ഹരീന്ദ്രൻ, ഷാഹിന ഗഫൂർ, വി. നാണു സംസാരിച്ചു.ആറു നിലകളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ട്,മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ എക്‌സ്‌റേ ലബോറട്ടറികള്‍, വെയിറ്റിങ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സിങ് റൂം, ഡോക്ടര്‍ റൂം,ലേബര്‍ റൂം കോപ്‌ളക്‌സ്, ഓപ്പറേഷന്‍ തിയേറ്റര്‍,നാല് ലിഫ്റ്റുകൾ എന്നിവയാണ് സജ്ജമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96686/hospital-development-welcome-malabar-development-forum)