---
title: "കുടിവെള്ള പദ്ധതി; ഉണ്ണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു "
english_title: "Tvella Project; Unnichathan Kandi drinking water project was submitted to the country"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96762/tvella-project-unnichathan-kandi-drinking-water-project-was-submitted-to-the-country"
published_at: "2023-02-13T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea485f2ced9_kuttiady.jpg"
keywords: []
---

# കുടിവെള്ള പദ്ധതി; ഉണ്ണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു 

> **Lead Summary:** **മേപ്പയൂർ**: ഉണ്ണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി 34,50000 രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

## Article Content

**മേപ്പയൂർ**: ഉണ്ണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി 34,50000 രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ഉണ്ണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. കിണറിന് സ്ഥലം സംഭാവന ചെയ്ത മാധവി അമ്മ കോട്ടയുള്ളതിൽ, ടാങ്കിന് സ്ഥലം സംഭാവന ചെയ്ത പാറച്ചാലിൽ രമേശൻ എന്നിവർക്ക് ചടങ്ങിൽ സ്നേഹോപഹാരം കൈമാറി.

മേലടി ബ്ലോക്ക് ക്ഷേമകാര്യം ചെയർമാൻ മഞ്ഞക്കുളം നാരായണൻ, കെ.കുഞ്ഞിരാമൻ, വി.പി.ശിവദാസ്, സി.പി.നാരായണൻ, പി.പി. ബാലൻ, ഇ.കെ.ശങ്കരൻ, യു.കെ.ബാബു, കെ.കെ. ബാബു, നിബിത, വസന്ത എ.കെ, ശെൽവി സി.പി, കെ.കെ ശങ്കരൻ, കെ.കെ.രാജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96762/tvella-project-unnichathan-kandi-drinking-water-project-was-submitted-to-the-country)