---
title: "ഭൂമി ദാനം; സ്പോർട്സ് അക്കാദമിക്ക് വിവാഹ വേദിയിൽ സഹായം കൈമാറി നവ ദമ്പതികൾ "
english_title: "Donation of land; The newlywed couple handed over the help of the sports academy at the wedding venue"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96819/donation-of-land-the-newlywed-couple-handed-over-the-help-of-the-sports-academy-at-the-wedding-venue"
published_at: "2023-02-13T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea76268ab9f_wedding.jpg"
keywords: []
---

# ഭൂമി ദാനം; സ്പോർട്സ് അക്കാദമിക്ക് വിവാഹ വേദിയിൽ സഹായം കൈമാറി നവ ദമ്പതികൾ 

> **Lead Summary:** **കക്കട്ടിൽ**: നാടിന് സ്വന്തമായി ഒരു കളിക്കളമെന്ന ചിരകാല സ്വപ്നം പൂവണിയാൻ വിവാഹ വേദിയിൽ വെച്ച് ധനസഹായം കൈമാറി നവദമ്പതികൾ.

## Article Content

**കക്കട്ടിൽ**: നാടിന് സ്വന്തമായി ഒരു കളിക്കളമെന്ന ചിരകാല സ്വപ്നം പൂവണിയാൻ വിവാഹ വേദിയിൽ വെച്ച് ധനസഹായം കൈമാറി നവദമ്പതികൾ.

കഴിഞ്ഞദിവസം വിവാഹിതരായ ഉള്ളിയൂറേമ്മൽ രാഹുൽ, തട്ടാന്റെ പൊയിൽ സൂര്യ എന്നിവരാണ് നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന മഹാത്മാ സ്പോർട്സ് അക്കാദമിയുടെ സ്ഥലം മെടുപ്പിന് ധനസഹായം കൈമാറിയത്. 70 സെന്റിനടുത്ത് സ്ഥലമാണ് അക്കാദമി സ്ഥാപിക്കാനായി വിലക്കെടുക്കുന്നത്. വടകര ട്രാഫിക് എസ്. ഐ കെ കെ സുരേഷ് ബാബുവും, ഡോ. റസൂൺ രാജും ചേർന്ന് ധനസഹായം ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, സി പി അബ്ദുൽ ഹമീദ്, കെ സുധാകരൻ, അനീഷ്. ഒരപ്പിൽ, വി. കെ ആദർശ്, രജിൽ കാരപ്പറമ്പൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96819/donation-of-land-the-newlywed-couple-handed-over-the-help-of-the-sports-academy-at-the-wedding-venue)