---
title: "പ്രണയ നൈരാശ്യം ; കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു"
english_title: "Despair in love; Crimes are repeated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96824/despair-in-love-crimes-are-repeated"
published_at: "2023-02-13T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea786dabb50_special.jpg"
keywords: []
---

# പ്രണയ നൈരാശ്യം ; കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു

> **Lead Summary:** **കുറ്റ്യാടി**: കഴിഞ്ഞ ഒരു വർഷത്തിനിടയായി മേഖലയിൽ പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. പ്രണയ നൈരാശ്യത്തെ തുടർന്ന് ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നത് പെൺകുട്ടികളാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം ആയിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പ് നടന്ന പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം. അതുപോലെ നാദാപുരം പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം വടിവാളേന്തി വിദ്യാർത്ഥിനിയെ വെട്ടിയ സംഭവം ഈ അടുത്ത കാലത്താണ്.

## Article Content

**കുറ്റ്യാടി**: കഴിഞ്ഞ ഒരു വർഷത്തിനിടയായി മേഖലയിൽ പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. പ്രണയ നൈരാശ്യത്തെ തുടർന്ന് ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നത് പെൺകുട്ടികളാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം ആയിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പ് നടന്ന പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം. അതുപോലെ നാദാപുരം പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം വടിവാളേന്തി വിദ്യാർത്ഥിനിയെ വെട്ടിയ സംഭവം ഈ അടുത്ത കാലത്താണ്.

ഭാഗ്യം കൊണ്ടാണ് അന്ന് ആ പെൺകുട്ടി രക്ഷപ്പെട്ടത്. നാട്ടുകാരുടെ സംയോജിത ഇടപെടൽ കൊണ്ട് ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഈ അടുത്താണ് സുഖം പ്രാപിച്ചു വന്നത്. ഈ സംഭവങ്ങളെല്ലാം മനസ്സിലാക്കിയ ജനം ഞെട്ടിത്തരിക്കുന്നതിനിടെയാണ് സമാനമായ ഒരു സംഭവം ഇന്നലെ നടന്നത്.

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പോലീസ് പിടിയിലായി. കുറ്റ്യാടി പാലേരി സ്വദേശിയായ അരുൺജിത് (24)നെയാണ് ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിലേക്ക് അരുൺ ജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല.വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ചതിനാലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്.

പ്രണയം നിരസിച്ചതിന്റെ പേരിൽ വില്ല്യാപ്പള്ളിയിലെ യുവാവ് ഈ അടുത്തകാലത്താണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ 18ന്റെയും 24 വയസ്സിന്റെയും ഇടയിലുള്ള യുവജനങ്ങളാണ് എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ അടിയന്തരമായി വിദ്യാർത്ഥി യുവജനങ്ങളെ ബോധവൽക്കരിക്കുവാനായി സമൂഹവും അധികൃതവും മുന്നോട്ടുവരണം എന്നാണ് സാധാരണക്കാരുടെ ആവശ്യം. അല്ലെങ്കിൽ ഇത്തരത്തിലുള്ള കൂടുതൽ പ്രത്യാഘാതങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96824/despair-in-love-crimes-are-repeated)