---
title: "കൈവേലി സീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികം ആഘോഷിച്ചു"
english_title: "Kaiveli Seastar Arts and Sports Club celebrated its anniversary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96973/kaiveli-seastar-arts-and-sports-club-celebrated-its-anniversary"
published_at: "2023-02-14T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb71f86bc46_aghosham.jpg"
keywords: []
---

# കൈവേലി സീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികം ആഘോഷിച്ചു

> **Lead Summary:** **കൈവേലി**: കൈവേലി സീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 34ആം വാർഷികം ആഘോഷിച്ചു. കലാകായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചുകൊണ്ടാണ് വാർഷികം ആചരിച്ചത്. സാംസ്‌കാരിക സമ്മേളനം കുറ്റ്യാടി നിയോജകമണ്ഡലം എം എൽ എ. കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

## Article Content

**കൈവേലി**: കൈവേലി സീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 34ആം വാർഷികം ആഘോഷിച്ചു. കലാകായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചുകൊണ്ടാണ് വാർഷികം ആചരിച്ചത്. സാംസ്‌കാരിക സമ്മേളനം കുറ്റ്യാടി നിയോജകമണ്ഡലം എം എൽ എ. കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചർമം വി നാണു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബു,കലാകാരൻമ്മാരായ സുധൻ കൈവേലി,സ്തുതി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ടി പി പവിത്രൻ,കെ എം ഹമീദ് മാസ്റ്റർ,സുധീഷ് എടോനി,സി കരുണൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സീസ്റ്റാർ സെക്രട്ടറി നവീഷ് വി പി സ്വാഗതവും,പ്രസിഡണ്ട് സായന്ദ് നന്ദിയും പറഞ്ഞു.ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കഥാരചനയ്ക് A ഗ്രേഡ് നേടിയ അനുനന്ദനയെയും എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടിയ അനുസ്‌മയയെയും തട്ടിയും മുട്ടിയും ഫ്രെയിം സീരിയൽ നടനും ഗായകനുമായ സ്തുതി കൈവേലിയേയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96973/kaiveli-seastar-arts-and-sports-club-celebrated-its-anniversary)