---
title: "തണൽ കരുണ കൊടക്കൽ മേഖല വനിതാ സംഗമം സംഘടിപ്പിച്ചു"
english_title: "Tanal Karuna Kodakkal region organized women's meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96981/tanal-karuna-kodakkal-region-organized-womens-meeting"
published_at: "2023-02-14T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb807bb8deb_udff.jpg"
keywords: []
---

# തണൽ കരുണ കൊടക്കൽ മേഖല വനിതാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി**: രോഗീപരിചരണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്ത്രീകൾ സജീവരായി വരുന്നത് അഭിനന്ദനാര്ഹവും പ്രശംസനീയവുമാണെന്ന് തണൽ കരുണ വൈസ് ചെയർമാൻ എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു.തണൽ കൊടക്കൽ മേഖല വനിതാ കമ്മിറ്റി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി**: രോഗീപരിചരണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്ത്രീകൾ സജീവരായി വരുന്നത് അഭിനന്ദനാര്ഹവും പ്രശംസനീയവുമാണെന്ന് തണൽ കരുണ വൈസ് ചെയർമാൻ എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു.തണൽ കൊടക്കൽ മേഖല വനിതാ കമ്മിറ്റി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാന്തന പരിചരണ യൂണിറ്റുകളിൽ വളണ്ടിയര്മാരായി ധാരാളം സ്ത്രീകൾ താല്പര്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നും തണൽ കരുണയുടെ ഭിന്നശേഷി അനാഥർക്കുള്ള സ്വപ്നകൂട് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മോഹൻദാസ് കായക്കൊടി അധ്യക്ഷത വഹിച്ചു. എൻ വി അബ്‌ദുല്ല മാസ്റ്റർ,ഇ പി സാജിത,പി കെ നവാസ്, ഫൗസിയ ഹമീദ്,സൂപ്പി കക്കട്ടിൽ,എന്നിവർ സംസാരിച്ചു. സെഡ് എ സൽമാൻ സ്വാഗതവും, പി കെ ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96981/tanal-karuna-kodakkal-region-organized-womens-meeting)