---
title: "ഭക്തിസാന്ദ്രമായി; പാതിരപ്പറ്റ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം"
english_title: "devoutly; Pathirapatta Temple Pratishtha Mahotsavam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97256/devoutly-pathirapatta-temple-pratishtha-mahotsavam"
published_at: "2023-02-15T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecd6b30a8bf_vattoli.jpg"
keywords: []
---

# ഭക്തിസാന്ദ്രമായി; പാതിരപ്പറ്റ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം

> **Lead Summary:** ഭക്തിസാന്ദ്രമായി; പാതിരപ്പറ്റ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം വട്ടോളി: പാതിരപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രാമപ്രദക്ഷിണം ഭക്തിസാന്ദ്രമായി.

## Article Content

ഭക്തിസാന്ദ്രമായി; പാതിരപ്പറ്റ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം വട്ടോളി: പാതിരപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രാമപ്രദക്ഷിണം ഭക്തിസാന്ദ്രമായി.

വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്രയിൽ ഗോപികമാരും, ഉണ്ണിക്കണ്ണൻമാരും അണി നിരന്നു. പഞ്ചവാദ്യത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ വിവിധ ഗ്രാമങ്ങളിലൂടെ പ്രദക്ഷിണം നടത്തി.

തുടർന്ന് രാത്രി വൈകി ക്ഷേത്രത്തിൽ തിരിച്ചെത്തി. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രദർശനത്തിൽ താലപ്പൊലിയേന്തിയ അമ്മമാരും ഭക്തജനങ്ങളും ഇടം പിടിച്ചു.

ഇന്ന് ഇളനീർ വരവ് നാളെ വിവിധ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഭഗവതി സേവ, സർപ്പബലി, എന്നിവയും, 17ന് മഹാഗണി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും, തായമ്പകയും, ചുറ്റുവിളക്കും, നാടകവും അരങ്ങേറും. ശേഷം വൻ കരിമരുന്ന് പ്രയോഗത്തോടെ ഉത്സവങ്ങൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97256/devoutly-pathirapatta-temple-pratishtha-mahotsavam)