---
title: "പ്രീമിയം സ്റ്റാളിനായി; വിവിധ കൂട്ടായ്മയിൽ നിന്നും അപേക്ഷ ക്ഷണിച്ചു "
english_title: "For premium stall; Applications are invited from various organizations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97281/for-premium-stall-applications-are-invited-from-various-organizations"
published_at: "2023-02-15T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf2087d80c_vila.jpg"
keywords: []
---

# പ്രീമിയം സ്റ്റാളിനായി; വിവിധ കൂട്ടായ്മയിൽ നിന്നും അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കുറ്റ്യാടി:** പ്രീമിയം സ്റ്റാളിനായി വിവിധ കൂട്ടായ്മയിൽ നിന്നും അപേക്ഷ ക്ഷണിച്ചു.2022 -23 വര്‍ഷം കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായാണിത്.

## Article Content

**കുറ്റ്യാടി:** പ്രീമിയം സ്റ്റാളിനായി വിവിധ കൂട്ടായ്മയിൽ നിന്നും അപേക്ഷ ക്ഷണിച്ചു.2022 -23 വര്‍ഷം കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായാണിത്.

കര്‍ഷകര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായാണ് 'പ്രീമിയം സ്റ്റാളുകള്‍' സ്ഥാപിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഫ്.പി.ഒ കള്‍, കുറഞ്ഞത് മൂന്നു വര്‍ഷം മാര്‍ക്കറ്റിംഗ് മേഖലയില്‍ വൈദഗ്ധ്യമുള്ള സന്നദ്ധ സംഘടനകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക സര്‍വീസ് സഹകരണ സൊസൈറ്റികള്‍, ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ഫെബ്രുവരി 17നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97281/for-premium-stall-applications-are-invited-from-various-organizations)