---
title: "പുതിയ മണിക്കായ്; നാടൻ പാട്ട് കൂട്ടായ്മകൾക്ക് അവസരം "
english_title: "New Manikai; An opportunity for folk song groups"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97291/new-manikai-an-opportunity-for-folk-song-groups"
published_at: "2023-02-15T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf8a705706_mani.jpg"
keywords: []
---

# പുതിയ മണിക്കായ്; നാടൻ പാട്ട് കൂട്ടായ്മകൾക്ക് അവസരം 

> **Lead Summary:** **കുറ്റ്യാടി:** പുതിയ കലാഭവൻ മണിയെ സൃഷ്ടിക്കാനായി നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കുറ്റ്യാടി:** പുതിയ കലാഭവൻ മണിയെ സൃഷ്ടിക്കാനായി നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കലാഭവൻ മണിയുടെ സ്മരണാർത്ഥമുള്ള നാടൻപാട്ട് മത്സരത്തിനാണ് അപേക്ഷകൾ ക്ഷണിച്ചത്.

കോഴിക്കോട് ജില്ലയിൽ യുവജനക്ഷേമ ബോർഡിൽ അഫിലിയേഷനുള്ള യൂത്ത് -യുവ-യുവതി ക്ലബ്ബുകളിൽ നിന്നും 18 നും 40 നുമിടയിൽ പ്രായമുള്ള യുവതി യുവാക്കൾ അടങ്ങുന്ന 10 പേരുടെ ഒരു ടീമിനാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

പങ്കെടുക്കുന്നവർ ക്ലബ്ബിന്റെ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 20 ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ ജില്ലാ ഓഫീസിൽ നേരിട്ടോ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജനകേന്ദ്രം, സിവിൽസ്റ്റേഷൻ, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0495-2373371

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97291/new-manikai-an-opportunity-for-folk-song-groups)