---
title: "തീപിടുത്തം; കുറ്റ്യാടി ചുരത്തിൽ തീപിടിച്ചു"
english_title: "Fire at the pass; A fire broke out at Kuttyadi Pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97494/fire-at-the-pass-a-fire-broke-out-at-kuttyadi-pass"
published_at: "2023-02-16T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee22d2cf1f4_fire_pic.jpg"
keywords: []
---

# തീപിടുത്തം; കുറ്റ്യാടി ചുരത്തിൽ തീപിടിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിലെ ഏഴാം വളവിൽ തീപിടുത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിലെ ഏഴാം വളവിൽ തീപിടുത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നി ശമനസേന തിരിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് വളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97494/fire-at-the-pass-a-fire-broke-out-at-kuttyadi-pass)