---
title: "പദ്ധതിക്ക് സർക്കാരിന്റെ അനുമതി; കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിർമ്മാണത്തിനായി 28.50 കോടി രൂപ"
english_title: "Government approval for the project; 28.50 crore for construction of new building for Kuttyadi Taluk Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97496/government-approval-for-the-project-2850-crore-for-construction-of-new-building-for-kuttyadi-taluk-hospital"
published_at: "2023-02-16T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee2668db4f9_hospital_pic.jpg"
keywords: []
---

# പദ്ധതിക്ക് സർക്കാരിന്റെ അനുമതി; കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിർമ്മാണത്തിനായി 28.50 കോടി രൂപ

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിർമ്മാണത്തിനായി 28.50 കോടി രൂപയുടെ പദ്ധതിക്ക് സ്ഥാന സർക്കാരിന്റെ അനുമതി. ആറ് നിലകളിലായുള്ള കെട്ടിടസമുച്ചയം ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പാർക്കിംഗ് സൗകര്യം, മിനി കോൺഫറൻസ് ഹാൾ,ഡിജിറ്റൽ എക്സറേ ലാബ് , വെയിറ്റിംഗ് ഏരിയ, ഒബ്സർവേഷൻ റൂം, നഴ്സസ് റൂം ,ഡോക്ടർസ് റൂം, ലേബർ റൂം കോംപ്ലക്സ് , വാർഡുകൾ ,ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ പുതിയ ആശുപത്രി ബ്ലോക്കിൽ ഉണ്ടാകും.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിർമ്മാണത്തിനായി 28.50 കോടി രൂപയുടെ പദ്ധതിക്ക് സ്ഥാന സർക്കാരിന്റെ അനുമതി. ആറ് നിലകളിലായുള്ള കെട്ടിടസമുച്ചയം ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പാർക്കിംഗ് സൗകര്യം, മിനി കോൺഫറൻസ് ഹാൾ,ഡിജിറ്റൽ എക്സറേ ലാബ് , വെയിറ്റിംഗ് ഏരിയ, ഒബ്സർവേഷൻ റൂം, നഴ്സസ് റൂം ,ഡോക്ടർസ് റൂം, ലേബർ റൂം കോംപ്ലക്സ് , വാർഡുകൾ ,ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ പുതിയ ആശുപത്രി ബ്ലോക്കിൽ ഉണ്ടാകും.

ഇലക്ട്രിക്കൽ , ഫയർ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് പ്രവർത്തി ടെണ്ടർ ചെയ്യുക. ആകെ 28.50 കോടിരൂപയുടെ അനുമതിയാണ് പുതിയ കെട്ടിട നിർമ്മാണത്തിനായി ലഭിച്ചിട്ടുള്ളത്. 6929 m2 (74583 sqft) ആണ് കെട്ടിടത്തിന്റെ വിസ്തൃതി പ്രവർത്തിയുടെ നോഡൽ ഓഫീസർ കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ടും , പ്രൊജക്റ്റ് മാനേജർ പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറും ആയിരിക്കും.

2026 മാർച്ച് മാസം 31നാണ് ഈ കെട്ടിട നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത് . കേരളത്തിലെ 2 ആശുപത്രികൾക്ക് മാത്രമാണ് ഈ സഹായം ലഭിച്ചിട്ടുള്ളത്. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി എല്ലാ വിധ പിന്തുണയും നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനും , ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും നന്ദി രേഖപ്പെടുത്തുന്നതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.

പൊതു ജനാരോഗ്യ മേഖലയെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക എന്ന എൽ ഡി എഫ് സർക്കാർ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിക്കു അംഗീകാരം ലഭിച്ചിട്ടുള്ളത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും , വയനാട് ജില്ലയിലെ തൊണ്ടർനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെയും, പേരാമ്പ്രയിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെയും ധാരാളം രോഗികൾ ആശ്രയിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി തികച്ചും പരിമിതമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം തുടരുന്നത്.

ഈ ആശുപത്രിയിലെ വളരെയധികം പരിമിതമായ സൗകര്യങ്ങൾ കാരണം പൊതുജനങ്ങളും ,ഡോക്ടർമാരും , മറ്റ് ആരോഗ്യപ്രവർത്തകരും വളരെയധികം. പ്രയാസപ്പെടുന്നുണ്ട്. 1958ൽ പ്രാഥമികാരോഗ്യകേന്ദ്രമായി ആരംഭിച്ച്, 2008ൽ താലൂക്ക് ആശുപത്രിയായി മാറിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി 1200ഓളം രോഗികളെത്തുകയും 100 നടുത്ത് ആളുകളെ കിടത്തി ചികിൽസിക്കുകയും ചെയ്യുന്ന പ്രദേശത്തെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല സൗകര്യവികസനം നാടിന്റെ ആവശ്യമാണ്.

ആശുപത്രിയിലെ സൗകര്യങ്ങൾ മികച്ച രീതിയിൽ ആക്കണമെന്ന ഉദ്ദേശത്തോടെ ,ഇറിഗേഷൻ വകുപ്പിൽ നിന്നും ലഭിച്ച 50 സെന്റ് സ്ഥലത്ത് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം പണിയുന്നതിനായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം വഴി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് 2021 ജൂൺ മാസം ആദ്യവാരത്തിൽ തയ്യാറാക്കുകയുണ്ടായി.

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം, ജൂൺ ആദ്യ വാരത്തിൽ തന്നെ ഈ പ്രൊജക്റ്റ് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി അംഗീകാരം നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിക്കുകയും രേഖാമൂലം അപേക്ഷ നൽകുകയും ചെയ്തതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. കുറ്റ്യാടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 10-11-2021 നു നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയുമുണ്ടായിട്ടുണ്ട്.

02-02-2023 ലെ നിയമസഭയിലെ സബ്മിഷനുള്ള മറുപടിയിൽ ഈ പദ്ധതിക്ക് നബാർഡ് അംഗീകാരം ലഭിച്ച വിവരം ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. അതിനുശേഷം ധനകാര്യ വകുപ്പും, ആരോഗ്യവകുപ്പും, നബാർഡും നടത്തിയ വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97496/government-approval-for-the-project-2850-crore-for-construction-of-new-building-for-kuttyadi-taluk-hospital)