---
title: "അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ; നിൽപ്പ് സമരം നടത്തി"
english_title: "Urban Bank Staff Organization; A strike was held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97520/urban-bank-staff-organization-a-strike-was-held"
published_at: "2023-02-16T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee3ea16ebe7_bank.jpg"
keywords: []
---

# അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ; നിൽപ്പ് സമരം നടത്തി

> **Lead Summary:** **കുറ്റ്യാടി:** സഹകരണ മേഖല തകർക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ കുറ്റ്യാടി അർബൻ ബാങ്കിനു മുന്നിൽ നിൽപ്പ് സമരം നടത്തി.

## Article Content

**കുറ്റ്യാടി:** സഹകരണ മേഖല തകർക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ കുറ്റ്യാടി അർബൻ ബാങ്കിനു മുന്നിൽ നിൽപ്പ് സമരം നടത്തി.

റിസർവ് ബാങ്കിന്റെ സ്റ്റാഫ് നിയന്ത്രണങ്ങളിൽ നിന്ന് അർബൻ ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക, പാർട്ട് ടൈം ജീവനക്കാരുടെ ഹയർ ഗ്രേഡ് സ്കെയിൽ അനുവദിക്കുക, കേരളത്തിലെ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പളം ഫിക്സ് ചെയ്യാൻ കഴിയാത്ത സ്റ്റാഗിനേഷൻ വരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക,

അർബൻ ബാങ്ക് ജീവനക്കാരുടെ ഭവന വായ്പ മുപ്പത് ലക്ഷമായും ഓവർ ഡ്രാഫ്റ്റ് നാല്‌ ലക്ഷമായും വർദ്ധിപ്പിക്കുക, കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ അഞ്ച് തവണത്തെ ഡി എ കുടിശിക ഉടൻ നടപ്പാക്കുക, എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് നൽപ്പ് സമരം നടത്തിയത്.

കെ പി അബ്ദുൾ റസാഖ് ഉൽഘാടനം ചെയ്തു ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. ടി പി സത്യൻ, വിശ്വൻ കാപ്പുങ്കര, എ സി മിത്രൻ,പി പി വിനോദൻ, വിനീത് ജോസഫ്, കെ പി ഷീബ, പി.സി സീന, ബി അപർണ്ണ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97520/urban-bank-staff-organization-a-strike-was-held)