---
title: "ടാലന്റ് ഹണ്ട്; കുട്ടികളിലെ വ്യക്തിത്വവികാസ പദ്ധതിക്ക് തുടക്കം "
english_title: "Talent Hunt; Children's personality development program started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97792/talent-hunt-childrens-personality-development-program-started"
published_at: "2023-02-17T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef90ed119e5_ty.jpg"
keywords: []
---

# ടാലന്റ് ഹണ്ട്; കുട്ടികളിലെ വ്യക്തിത്വവികാസ പദ്ധതിക്ക് തുടക്കം 

> **Lead Summary:** **വള്ളിയാട്**: ടാലന്റ് ഹണ്ട് പദ്ധതിക്ക് തുടക്കം. വള്ളിയാട് എം എൽ പി സ്കൂളിൽ ടാലന്റ് ഹണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

**വള്ളിയാട്**: ടാലന്റ് ഹണ്ട് പദ്ധതിക്ക് തുടക്കം. വള്ളിയാട് എം എൽ പി സ്കൂളിൽ ടാലന്റ് ഹണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

നവ സമൂഹത്തെ വാർത്തെടുക്കുന്ന ഇത്തരം പദ്ധതികൾ പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എൻ എം വിമല പറഞ്ഞു. വാർഡ് മെമ്പർ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

സ്വിമ്മിംഗ് അപ്പാരറ്റസ് വിതരണം തോടന്നൂർ എ.ഇ.ഒ. സി.കെ ആനന്ദകുമാർ നിർവഹിച്ചു.

ഇരുപതോളം നൂതന പദ്ധതികൾ ഉൾപ്പെടുത്തിയ ടാലന്റ് ഹണ്ട് വ്യക്തിത്വ വികാസം വളർത്തുന്നതിനോടൊപ്പം കുട്ടികളിൽ അന്തർലീനമായ കഴിവുകൾ മാറ്റുരക്കാനും വഴിയൊരുക്കും.

എ ഇ ഒ പറഞ്ഞു.മുൻ ഹെഡ്മാസ്റ്റർ അരവിന്ദാക്ഷൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.ആർ.ജസ്ന പദ്ധതി വിശദീകരണം നടത്തി.

പിടിഎ പ്രസിഡണ്ട് ജഹാംഗീർ കോട്ടപ്പള്ളി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എൻ എസ് ബേബി ഷംന നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97792/talent-hunt-childrens-personality-development-program-started)