---
title: "ഹോർട്ടികോർപ്പ്; സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അവസരം"
english_title: " Horticorp; Opportunity for starting stores"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97795/horticorp-opportunity-for-starting-stores"
published_at: "2023-02-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef92127b5ce_hr.jpg"
keywords: []
---

# ഹോർട്ടികോർപ്പ്; സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അവസരം

> **Lead Summary:**  **കുറ്റ്യാടി**: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അവസരം.

## Article Content

 **കുറ്റ്യാടി**: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അവസരം.

ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങൾ/ കുടുംബശ്രീ/ഫാർമേഴ്സ് ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ ഉൾപ്പന്നങ്ങളും ഹോർട്ടി സ്റ്റോറിൽ ലഭ്യമാക്കുന്നതാണ്.

സ്റ്റോറുകൾക്ക് കുറഞ്ഞത് 100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉണ്ടായിരിക്കണം.

സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000/ - രൂപ അടയ്ക്കണം. ഹോർട്ടികോർപ്പ് നിർദ്ദേശിക്കുന്ന മാതൃകയിൽ സ്റ്റോറുകൾ ക്രമീകരിക്കേണ്ടതാണ്.

താൽപര്യമുളള സംരംഭകർ 0471 2359651, 9447625776 എന്നീ ഫോൺ നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടർ, ഹോർട്ടികോർപ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695012. എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97795/horticorp-opportunity-for-starting-stores)