---
title: "വാർഷികം ഇന്ന്; ചാരുതയോടെ പത്താം വർഷത്തിലേക്ക് "
english_title: "Anniversary Today; Into year 10 with grace"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/97944/anniversary-today-into-year-10-with-grace"
published_at: "2023-02-18T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f08aee64726_muraleedaran.jpg"
keywords: []
---

# വാർഷികം ഇന്ന്; ചാരുതയോടെ പത്താം വർഷത്തിലേക്ക് 

> **Lead Summary:**  **കക്കട്ടിൽ**: ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷം ഇന്ന്. സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് കക്കട്ടിലിന്റെ പത്താം വാർഷികാഘോഷം ഇന്ന്.

## Article Content

 **കക്കട്ടിൽ**: ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷം ഇന്ന്. സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് കക്കട്ടിലിന്റെ പത്താം വാർഷികാഘോഷം ഇന്ന്.

വീടില്ലാത്തവർക്ക് വീട് വെച്ച് നൽകൽ, വീട് റിപ്പയറിങ്ങിനുള്ള ധനസഹായം, നിർധന രോഗികൾക്ക് സാമ്പത്തിക ആശ്വാസം, ബോധവൽക്കരണ ക്യാമ്പ്, കരിയർ ഗൈഡിയൻസ് മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നുവരുന്നുണ്ട്.

വൈകിട്ട് 4 മണിക്ക് പുത്തലത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം വടകര എം.പി കെ. മുരളീധരൻ നിർവഹിക്കും.

ചികിത്സാസഹായ പദ്ധതി പ്രഖ്യാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിക്കും. അടുത്തകാലത്തായി മരണപ്പെട്ട മുൻ ട്രസ്റ്റ് മെമ്പർമാർ, ചാലിൽ കണ്ണൻ മാസ്റ്റർ, കണ്ണങ്കാട്ട് ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ ഫോട്ടോ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. റീത്ത അനാച്ഛാദനം ചെയ്യും.

ട്രസ്റ്റ് ചെയർമാൻ ഓർമ്മ റഫീഖ് അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/97944/anniversary-today-into-year-10-with-grace)